0%

Chapter Title : ലക്കി ഡോണർ 6 [Danmee]

Author : danmee Read All Parts 639

പതിനെട്ടു വർഷം  എങ്കിലും  നമ്മൾ  ഒരുമിച്ചു  നിൽക്കും  എന്ന്  ആയൾ കരുതി കാണും "

" എന്തായാലും  ഈ  കാര്യത്തിന് വേണ്ടി നമ്മൾ  ഒറ്റകേട്ട് ആയി  നിന്നില്ലേ ..... നാടകം ആണെങ്കിലും  ഈ വിവാഹം  യഥാർത്ഥത്തിൽ നടന്നത്  ആണെന്ന് വിചാരിച്ചു  രാഹുലും ജ്യോതിയും  വിവാഹബന്ധത്തിൽ  ഏർപ്പെടട്ടെ... അല്ലെങ്കിൽ  നമ്മൾ  ഇത്‌ വരെ ചെയ്തത് എല്ലാം  വെറുതെ  ആകും "

ചർച്ചകൾ  പുരോഗമിച്ചു  രാഹുലും  ജ്യോതിയും മുഖത്തോട് മുഖം നോക്കി.

രാമൻ  ജ്യോതിയോട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ  ജ്യോതി  മുഖം  തിരിച്ചു നടന്നകന്നു.

അന്ന് മുഴുവൻ  അവിടെ അലഞ്ഞു തിരിഞ്ഞ ശേഷം ജ്യോതി റൂമിൽ എത്തുമ്പോൾ അവിടെ  രാഹുൽ ഉണ്ടായിരുന്നു  അവളെ കണ്ടതും  അവൻ  അവളുടെ  അടുത്തേക്ക് വന്നു.

" എന്താ  ഭർത്താവ് എന്ന  അധികാരം  സ്ഥാപിക്കാൻ  വരുക ആണോ "

" ഏയ്യ്  അല്ല..... എനിക്ക്  ഈ  ബന്ധങ്ങൾ  കമ്മിറ്റ്മെന്റ്......കുട്ടികൾ  അതിലൊന്നും  താല്പര്യം  ഇല്ല  കുഞ്ഞ് നാൾ മുതൽ  ഈ  ചട്ടകുട്ടിൽ  നിന്നും  രക്ഷപെടാൻ ആണ്‌ ഞാൻ  ആഗ്രഹിച്ചത്.....  എനിക്ക്  ജർമനിയിലേക്ക്  ഒരു വിസ  റെഡി  ആയിട്ടുണ്ട്  എന്റെ  ഒരു  സുഹൃത്തുവഴി ആണ്‌ അത്‌ റെഡി  ആയത്  നമ്മൾ  തമ്മിൽ  ലിവിംഗ്  റിലേഷനിൽ ആയിരുന്നു...... അച്ഛൻ എന്നോട്  ചോദിക്കാതെ അയാളുടെ സുഹൃത്തിന്റ മോളും ആയി എന്റെ കല്യാണം ഉറപ്പിച്ചപോയെ ഞാൻ  എല്ലാം  പ്ലാൻ ചെയ്തത് ആണ്‌ ഇത്‌  പിന്നെ ഇവിടെന്ന്  വല്ലതും കിട്ടിയാൽ  അതും കൊണ്ട്  അങ്ങോട്ട് പോകാം  എന്ന് കരുതിയാണ് ഞാൻ  ഇതിനെല്ലാം  കൂട്ട് നിന്നത് ..... ഞാൻ  എന്തായാലും  അടുത്ത മാസം  ജർമനിയിലേക്ക്  പോകും  താൻ  എന്റെ കൂടെ  നിൽക്കണം "

" അപ്പോൾ  എന്റെ കാര്യമോ .... ഇവിടെ ഉള്ള  മറ്റുള്ളവരുടെ  കാര്യമോ "

" തനിക്ക് എന്റെ കൂടെ  വരാം ..... അവിടെ  തനിക്ക്  വേറെ  റിലേഷൻ  ഉണ്ടായാൽ  അതിൽ  ഉണ്ടാകുന്ന  കുഞ്ഞിന്റെ അച്ഛൻ  ഞാൻ  ആണെന്ന്  ഇവിടെ  വന്നു  പറഞ്ഞാൽ  പോരേ.....  എനിക്ക് ഒരു കുഞ്ഞിനെ  കുറിച്ച്  ചിന്തിക്കാൻ തന്നെ വയ്യ  വേണ്ട  ഇനിയും ഞാൻ  ബന്ധങ്ങളിലേക്ക് ചുരുങ്ങാൻ തയ്യാറല്ല..... ഈ 

💬 Comments

View all comments