Chapter Title : ലക്കി ഡോണർ 7 [Danmee]
എന്നോട് നല്ലരീതിയിൽ തന്നെ സംസാരിച്ചു.
"ഇത്രയേ ഉള്ളു കാര്യം ഇതിനാണ് മുഖം വീർപ്പിച്ചു നടന്നത് "
ഉമ്മയെ കാണാൻ പോയി വരും വഴി മെഹ്റിൻ എന്നോട് പറഞ്ഞു. അവൾ എന്നെ കളിയാക്കികൊണ്ട് എന്തെക്കെയോ പറഞ്ഞു. അവളുടെ ആ സന്തോഷം കണ്ട് ഞാൻ അവളെ തന്നെ നോക്കി നടന്നു.
" എന്താ ഇളിക്കുന്നത്... നേരെ നോക്കി നടക്ക് മനുഷ്യ "
ഞാൻ പെട്ടെന്ന് അവളെ എന്നിലേക്ക് വലിച്ച് അടുപ്പിച്ചു ചുംബിക്കാൻ തുടങ്ങി.
" റോഡ് ആണ് .... നിങ്ങൾക്ക് എന്താ വട്ട് പിടിച്ചോ " കുതറിമാറികൊണ്ട് മെഹ്റിൻ പറഞ്ഞു.
" റോഡ് ആണെങ്കിൽ എന്താ ... നീ എന്റെ ഭാര്യ അല്ലെ "
"പോയെ പോയെ "
അവൾ അൽപ്പം വേഗത്തിൽ നടന്നു. ഞാനും അവളോടൊപ്പം നടന്നു.മെഹ്റിൻ വീടിന്റെ വാതിൽ തുറന്ന് കേറുമ്പോൾ പിന്നിൽ നിന്ന് ഞാൻ കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പോൾ ആണ് അകത്തു എന്റെ മക്കളും ആയി പുതിയ ജോലിക്കാരിയു ഇരിക്കുന്നത് കണ്ടത്. ഞാൻ ആ ശ്രമം വേണ്ടെന്ന് വെച്ചു. എന്നെ കണ്ടതും അവൾ മെഹ്റിന്റ കൂടെ കുട്ടിയേയും കൊണ്ട് അകത്തേക്ക് പോയി. ഞാൻ അവിടെ ഇരുന്ന് കൊണ്ട് ടീവി ഓൺ ചെയ്‌തു.
പ്രേതേകിച്ച് പരിപാടി ഒന്നും ഇല്ലായിരുന്നു ഞാൻ വെറുതെ ചാനൽ മറ്റി കളിച്ചു.
" ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ ... പണിക്ക് പോകാൻ ഉദ്ദേശം ഒന്നും ഇല്ലേ "
" ഇല്ല നീ ഇങ്ങ് വന്നിരുന്നേ "
" എനിക്ക് അകത്ത് പണിയുണ്ട് .... "
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ കയ്യിൽ പിടിച്ചു ഞാൻ അവിടെ ഇരുത്തി എന്റെ കൈ അവളുടെ മേലെ ഇട്ടിരുന്നു.
" ദേ ആ പെണ്ണ് അപ്പുറത് ഉണ്ട് കേട്ടോ "
" അവളെ പറഞ്ഞു വിട്..... ഇന്ന് ഞാൻ ഉണ്ടല്ലോ "
ഞാൻ അവളുടെ കവിളിൽ ചുംബിക്കാൻ തുടങ്ങി. അവൾ എന്നെ തിരിച്ചു ചുംബിച്ചുകൊണ്ട് എഴുന്നേൽക്കാൻ ഒരുങ്ങി. ഞാൻ അവളെ വീണ്ടും പിടിച്ചു ഇരുത്തിയപ്പോൾ അവൾ റിമോട്ടിന്റെ പുറത്താണ് ഇരുന്നത്. പെട്ടെന്ന് ടിവി യുടെ വോളിയം കൂടി.
"
💬 Comments
View all comments