0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 614

വിയിൽ പരിജയം ഉള്ള ഒരു മുഖം  ശ്രെദ്ധിച്ചത്.

" നഷ്ട്ടപെട്ട  പഴയ പ്രേതപം വീണ്ടെടുക്കാൻ  പുഴയോരത്ത് ഗ്രുപ്പ് വീണ്ടും  സജീവമാകുന്നു. പുതിയ  മാനേജ്മെന്റിന്റെ കിഴിൽ റീഓപ്പൺ ചെയ്യുന്ന  ഫാക്ടറിയുടെ  ഉൽഘാടനം ഇന്ന്  രാവിലെ  നടന്നു.. കറിപൌഡർറുകളും  അച്ചാറുകളും , സ്നാക്സ്കളും ഉൾപ്പടെ  നിരവദി പ്രൊഡക്റ്റുകൾ  ഈ ഫാക്ടറിയിൽ പ്രൊഡക്ഷൻ ചെയ്യാൻ  പറ്റും  കൂടാതെ  .. മറ്റ്  മേഖലയിലേക്കും ബിസിനസ്‌  വ്യപിപ്പിക്കും എന്ന്  പുഴയോരത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ  പറഞ്ഞു "

" ഇവളേ  എനിക്ക്  അറിയാം...... പക്ഷെ  ഇവൾ "

" ആരെ  "

ഞാൻ  മേഹ്‌റിനെ  ഒന്ന്  നോക്കിയ  ശേഷം  ഫോൺ എടുത്ത് ശില്പഡോക്ടറെ വിളിച്ചു.

**************************-*************-**-*****

കുറച്ച് മാസങ്ങൾക്ക്  ശേഷം.

ഒരു ദിവസം ഞാൻ  എന്റെ  ഓഫീസിൽ  ഇരിക്കുക ആയിരുന്നു.

" സാർ  ആരോ  കാണാൻ  വന്നിട്ടുണ്ട് "

ഓഫീസിലെ  സ്റ്റാഫ്‌  വന്ന്  പറഞ്ഞപ്പോൾ  ഞാൻ  പുറത്തേക്ക്  നോക്കി. ഷഹാനയുടെ  വാപ്പ ആയിരുന്നു  അത്.

" കയറി  വരാൻ  പറ "

സ്റ്റാഫ്  വാപ്പയെ  ഉള്ളിലേക്ക്  വിളിച്ചു.

" ഞാൻ  കുറച്ച് നാൾ ആയി  ഒന്ന് വന്ന്  കാണണം എന്ന്  വിചാരിക്കുന്നു.... ഇപ്പോഴാ  പറ്റിയത്...... ആദിൽ  ഫ്രീ  ആണെങ്കിൽ  നമുക്ക്  പുറത്തേക്ക്  പോയി ഒന്ന്  സംസാരിച്ചാലോ "

" ഹാ  ഞാൻ  ഫ്രീയാണ് "

ഞാൻ  ഷഹാനയുടെ  വാപ്പയുടെ കൂടെ  അടുത്തുള്ള  കടൽതിരത്തേക്ക് പോയി.  അവിടെ  ഞങ്ങൾ കറ്റടി തണലിൽ നിന്നു.

" ഞാൻ  വളച്ചു കെട്ടില്ലാതെ  കാര്യം  പറയാം.. അന്ന്  ഷഹാന രണ്ട് ദിവസം നിങ്ങളുടെ വീട്ടിൽ  വന്ന്  നിന്നില്ലായിരുന്നോ അന്ന് അവിടെ  കാര്യങ്ങൾ  എല്ലാം  എന്റെ മോൾ  എന്നോട്  പറഞ്ഞു. മെഹ്റിൻ  ഹോസ്പിറ്റലിൽ ആയത്  എങ്ങനെ  ആണെന്ന്  ഉൾപ്പടെ..........  എന്റെ കാലം കഴിയുന്നതിനു മുൻപ് ഷഹാനയെ  ആരുടെയെങ്കിലും കയ്യിൽ പിടിച്ചേൽപ്പിക്കണം എന്ന്  വിചാരിച്ചു. ഞാൻ  പലതും  ചെയ്‌തു.... പലരും  അവളെ  വന്ന്  കണ്ടിട്ട് പോയതും മാണ് പക്ഷെ ഒന്നും  നടന്നില്ല........ പിന്നെ അവൾ  ഒന്നിനും  താല്പര്യം കാണിച്ചില്ല....... പണം നോക്കി വരുന്നവന് എന്റെ മോളെ  കൊടുക്കില്ലെന്ന്  ഞാനും  തീരുമാനിച്ചു.......... അപ്പോഴാ  നിന്റെ കാര്യം 

💬 Comments

View all comments