0%

Chapter Title : ലക്കി ഡോണർ 7 [Danmee]

Author : danmee Read All Parts 615

അവൾ  പറയുന്നത്..... മെഹ്റിൻ ആണ്‌  അങ്ങനെ  ഒരു  ആലോചന കൊണ്ട്  വന്നത്  എന്ന അവൾ  പറഞ്ഞത്........ ഒരു രണ്ടാം കേട്ട്  കാരനെ  കൊണ്ട് എന്റെ മോളെ കെട്ടിക്കണം  എന്ന് ഞാൻ ആഗ്രഹിക്കില്ലല്ലോ  അതും  ആദ്യഭാര്യയുമായി ഇപ്പോഴും  കഴിയുന്ന ഒരാളെ  കൊണ്ട്... പണ്ട്  അതൊക്കെ  നടന്നിട്ടുണ്ടാകും  പക്ഷെ...... ഞാൻ  അന്ന്  അവളോട്  എതിർത്തു സംസാരിച്ചു..... വീണ്ടും  അവൾക്ക്  പറ്റിയ  ചെറുക്കൻ മാരെ  ആലോചിച്ച് തുടങ്ങി.... അവൾ ഒരു വാശി പോലെ  എല്ലാം  നിരസിച്ചു..... ഞാൻ  അവളോട്  കുറച്ച് കയർത്തു സംസാരിച്ചപ്പോൾ..... അവൾ  അവൾക്ക് എന്താ  വേണ്ടത്  എന്ന്  എന്നോട്  പറഞ്ഞു...... ഒരു മകൾ  വാപ്പയോട്  പറയാൻ  പാടില്ലാത്ത കാര്യങ്ങൾ  ഓപ്പൺ ആയി  അവൾ  എന്നോട്  പറഞ്ഞു.... അന്ന്  നീയും മായി നടന്ന  കാര്യങ്ങളും  പറഞ്ഞു.........."

" വാപ്പ  അത് ...... "

" നീ ഒന്നും  പറയണ്ട ..... ഞാൻ  പ്രേശ്നത്തിന് ഒന്നും  വന്നത്  അല്ല....... ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ "

" എന്താ "

" അന്ന്  നിങ്ങൾ  അവൾക്ക്  ഒരു  കുഞ്ഞിനെ  നൽകാൻ ആണ്‌  വിവാഹത്തെ  കുറിച്ച് സംസാരിച്ചത്...... പക്ഷെ  ഇപ്പോൾ ഞാൻ  ചോദിക്കുവാ  നിനക്ക്  അവളെ  വിവാഹം  കഴിച്ചുകൂടെ  നാട്ടുകാരെ  ബോദിപ്പിക്കാൻ അല്ല  നിയമപരമായി തന്നെ.................. എനിക്ക്  നിന്നെ  അറിയില്ല....  മേഹ്‌റിനെ  അവളുടെ കുട്ടികാലം മുതൽ  അറിയാം..... അവൾ  എന്റെ മോൾക്ക്  നല്ലത് വരനെ  ആഗ്രഹിക്കു... "

' ഞാൻ  ഇപ്പൊ  എന്ത്  പറയാനാ.......... ഞാൻ  ....... ആലോചിച്ചു പറയാം "

" എനിക്ക്  വയസാകും തോറും  ഉള്ളിലെ ഭയം  കുടിക്കൂടി  വരുകയാ  അതുകൊണ്ട്  ചോദിച്ചതാ.......... ചെറിയ  കാര്യം  ഒന്നും  അല്ലല്ലോ  നീ നല്ലത്  പോലെ  ആലോചിച്ച്  പറഞ്ഞാൽ  മതി "

എന്നോട്  യാത്ര  പറഞ്ഞ  ശേഷം  ഷഹാനയുടെ  വാപ്പ  അവിടെ  നിന്നും  പോയി.  ഞാൻ  കുറച്ചു  നേരം  അവിടെ തന്നെ  നിന്നു.

" എന്താ  മാഷേ  ഇപ്പോൾ  ഡയറക്റ്റ്  ആയി  ഡൊനേഷൻ കൊടുക്കാൻ  തുടങ്ങിയോ "

പിന്നിൽ നിന്ന് ആരോ  പറഞ്ഞപ്പോൾ  ഞാൻ  തിരിഞ്ഞു  നോക്കി.  ഡോക്ടർ ശില്പ..  അവരെ  കണ്ടതും 

💬 Comments

View all comments