Chapter Title : ലക്കി ഡോണർ 7 [Danmee]
അവരെ ഇനി കാണണ്ട എന്ന് നമ്മൾ തീരുമാനിച്ചത് അല്ലെ അതുകൊണ്ട് അവരോടും ആലോചിച്ചു പറയാമെന്നു പറഞ്ഞു....... നീ പറ നിനക്ക് സമ്മതമാണോ "
" അയ്യേ മനുഷ്യ നിങ്ങൾ ഇതാണോ നേരത്തെ അങ്ങനെ ചോദിച്ചത്....... നിങ്ങൾക്ക് എന്നോട് അങ്ങനെ ചോദിക്കാൻ എങ്ങനെ തോന്നി "
" ഞാൻ നിന്നോട് ചോദിച്ചെന്നെ ഉള്ളു .... ഞാൻ ശില്പ ഡോക്ടറെ വിളിച്ചു നൊ പറഞ്ഞോളാം "
" അവർക്ക് ഇത് തന്നെ പണി ..... അവരെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയത് "
" അതിന് അവർ എന്ത് ചെയ്‌തു ..അവരുടെ ഡ്യൂട്ടി ആല്ലേ അത് "
ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. അപ്പോൾ ഓരേ സമയം എന്റെയും മെഹ്റിന്റെയും ഫോൺ ശബ്ദിച്ചു. എന്റെ ഫോണിൽ ഡോ ശിപ്പ എന്നും അവളുടേതിൽ ഷഹാന എന്നും തെളിഞ്ഞു.
💬 Comments
View all comments