Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
കിടക്കുന്നു..ഇടക്ക് പുഞ്ചിരിക്കുന്നു... അവന്റെ മുഖം കണ്ടാൽ അറിയാം നല്ല സന്തോഷത്തിൽ ആണ്..
മോൻ ഇതു വരെ ഉറങ്ങിയില്ലേ...? ടീച്ചർ ചോദിച്ചു
അവൻ തിരിഞ്ഞു നോക്കി
ഇല്ല അമ്മേ ഞാൻ അവളെ കുറിച്ചു ആലോചിക്കുവാരുന്നു ലക്ഷ്മിയെ...
എന്തു പാവം ആണ് അല്ലെ അവൾ..അധികം സൗന്ദര്യം ഒന്നുമില്ല ഒരു ഇരു നിറം എങ്കിലും ഒരു കുട്ടിത്തം ഉള്ള മുഖം കുസൃതി, ഒരു പൊട്ടികാളി അല്ലെ എങ്ങനെ, എന്തിനു ആണ് അമ്മേ അവർ അവളെ എത്രയും ഉപദ്രവികുന്നേ...എന്തിനു വേണ്ടി...
അറിയില്ല മോനു ഈ ചെറുപ്രായത്തിൽ അവൾ അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല.. പട്ടണി ഒക്കെ ഒരുപാട് കിടന്നിട്ടുണ്ട് ഒരു നല്ല ഉടുപ്പ് പോലും ഇല്ല എല്ലാം കീറിയതും തുന്നിയതും മാത്രം.അതാ 'അമ്മ കുറച്ചു ഉടുപ്പ് വാങ്ങി നൽകിയതു. ഈ കഴിഞ്ഞ തിരുവോണത്തിന് ആണ് ഓര്മവെച്ച നാളിൽ ആദ്യം ആയി ഒരു നല്ല സദ്യ കഴിച്ചത് സാധാരണ ഓണത്തിന് അവളുടെ ചെറിയമ്മ മക്കളും കഴിച്ചതിന്റെ ബാക്കി ഉള്ള ചോറ് മാത്രം ആണ് അവൾ കഴിക്കുന്നത്
ആ ഇളയ പയ്യൻ സൂരജ് അവൻ മാത്രേ ആ വീട്ടിൽ അവളോട് അല്പം സ്നേഹം ഉള്ളു ആ സുഭദ്ര അവളുടെ ദേഹത്തു തിളച്ച വെള്ളം വരെ ഒഴിച്ചിട്ടുണ്ട്...അന്ന് രക്ഷിച്ചത് ആ വൈദ്യൻ ആണ്.. ടീച്ചർ പറഞ്ഞു
അവരൊക്കെ അനുഭവിക്കും അമ്മേ...നോക്കിക്കോ..
ഞാൻ കഴിഞ്ഞ ദിവസം അവളോട് പറഞ്ഞു അടുത്ത അധ്യയന വർഷം മുതൽ അമ്മക്ക് പാലക്കാട് സ്കൂളിൽ ആണ് ഞങ്ങൾ പോയി കഴിഞ്ഞാൽ നീ എന്തു ചെയ്യും എന്ന്...?
അവളുടെ മറുപടി കരച്ചിൽ മാത്രം ആയിരുന്നു
💬 Comments
View all comments