0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

മരണ കിണർ കാണുന്നത് . ഉത്സവങ്ങളിലും ഇതുപോലെയുള്ള പരിപാടികൾക്കും ഇത് കുറെ കണ്ടിട്ടുണ്ടെങ്കിലും കയറി നോക്കാൻ പറ്റിയിരുന്നില്ല. അതോണ്ട് കിച്ചുവിനോട് കണ്ണുകൊണ്ട് അതിന് നേരെ കാണിച്ചു.

:എന്താ അതില് കയറാണോ

:ആ

:ന്നാ ബാ…

ടിക്കറ്റുമെടുത്ത്‌ ഞങ്ങളതില് കയറി അഭ്യാസക്കാർക്കായി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവര് കിണറിനുള്ളിലേക്ക് വന്നു. ഞങ്ങളാ കിണറിന്റെ ഉത്തരത്തിൽ കൈ വരിയിൽ പിടിച് താഴേക്ക് നോക്കി നിന്നു. അവര് ബൈക്കും കാറുമൊക്കെയെടുത്ത്‌ കിണറിനെ ചുറ്റാൻ ചുടങ്ങി. കാണികളിൽ ചിലർ അവർക്ക് നേരെ നോട്ടുകൾ നീട്ടുന്നുണ്ട്. അവര് വണ്ടി മുകളിലേക്ക് വന്നു നീട്ടിയ നോട്ടുകൾ പിടിച്ച് കൊണ്ട് പോകുന്നുമുണ്ട്. ആ ഷോ മുഴുവനാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കണ്ണൻ ബൈക്കിന്റെ ശബ്ദവും ആ കിണറിന് ചുറ്റും ബൈക്ക് പോകുമ്പോഴുള്ള ശബ്ദമെല്ലാം കേട്ടിട്ട് കരയാൻ തുടങ്ങി. അതോടെ അതീന്നു ഞങ്ങളിറങ്ങി.

സമയം അപ്പോഴേക്കും കുറെ മുന്നേറി കഴിഞ്ഞിരുന്നു. അവിടുന്ന് നേരെ ഞങ്ങള് ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു തിരികെ വീട്ടിലേക്ക് തിരിച്ചു. കണ്ണൻ ഉറങ്ങിയത് കൊണ്ട് മുന്നിലിരുത്താതെ പിന്നിലിരുത്തിയാണ് യാത്ര ചെയ്തത്. ഞങ്ങളങ്ങനെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നത്.

പോകുന്ന വഴി എന്റെ വീട്ടിലേക്കുള്ള വഴിയല്ല മറിച് കിച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് ഇതെന്ന് മനസ്സിലായത്.

:അല്ല ഇതെങ്ങാട

:വീട്ടിലേക്ക്

:ആരേ വീട്ടിലേക്ക്

:നീ എന്താ വഴി ഒക്കെ മറന്നോ

:ഞാൻ വഴി ഒന്നും മറന്നിട്ടില്ല, ഞാൻ പറഞ്ഞതല്ലേ നീ എല്ലാ കാര്യവും പറയാതെ വീട്ടിലേക്ക് ഇല്ലെന്ന്. പിന്നെന്താ കേട്ടാൽ…നിർത്തിയെ ഞാനിറങ്ങാ

:ഓ.. പിന്നെ

അവനെന്റെ വാക്കിനെ പുച്ഛിച്ച് കൊണ്ട് തള്ളി

:ദേ ഇവിടെ നിർത്തിക്കോ ഇല്ലേൽ

💬 Comments

View all comments