Chapter Title : ലക്ഷ്മി 10 [Maathu]
ഉന്തി തള്ളി ബാത്റൂമിലേക്ക് വിട്ടു.
കണ്ണന്റെ ഡ്രെസ്സെല്ലാം അഴിച്ചു മാറ്റി അലമാരയിൽ നിന്ന് ഒരു കയ്യില്ലാത്ത ടീ ഷർട്ടും ഒരു കുഞ്ഞു ട്രൗസറും ഇട്ടു കൊടുത്തു തൊട്ടിലിലേക്ക് കിടത്തി. ഒരുമ്മയും കൊടുത്തു തിരിച് കട്ടിലിലേക്ക് വന്നു കിടന്നു. മൊബൈലെടുത്തു ഇന്നെടുത്ത ഫോട്ടോസ് എല്ലാം ഒന്ന്. അതില് കിച്ചുവും കണ്ണനുമുള്ള ഒരു ഫോട്ടോ വാൾപേപ്പറും ആക്കി വച്ചു. കുറച്ചു നേരം അതില് കുത്തിയിട്ട് തിരികെ മേശയിലേക്ക് വച്ചു. അപ്പോഴാണ് നിലത്തു മേശയുടെ കാലിന് സമീപത്തു കിടക്കുന്ന ലൈറ്റ്ർ കാണുന്നത്. ഇതെന്തിനാപ്പോ ഇവിടെയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് കത്തിയത്. തെണ്ടി വീണ്ടും സിഗേരറ്റ് വലി തുടങ്ങിയോന്ന് സംശയം വന്നത്. അത് കൊണ്ട് തന്നെ മേശയില് ഒന്ന് തപ്പി നോക്കാൻ തീരുമാനിച്ചു.
വലിപ്പ് തുറന്ന് ഉള്ളിലേക്ക് കൈ ഇട്ടു നോക്കി. പക്ഷെ അതില് കുറെ ബുക്കുണ്ടെന്നെല്ലാതെ വേറെയൊന്നുമില്ലാരുന്നു. അതടച്ചു അലമാരയിലും ഒന്ന് തപ്പി നോക്കി അതിലും ഇഇല്ലാരുന്നു. ശ്ശെടാ ഇവനിതെവിടെയായിരിക്കും വച്ചിട്ടുണ്ടായിരിക്കാന്ന് ചിന്തിച് ബെഡിലേക്കിരുന്നു. അപ്പോഴേക്കും ബാത്‌റൂമിന്റെ വാതിലും തുറന്ന് കിച്ചു വന്നു.
:എന്താണ് ഒരാലോചന
എന്റെ ഗഹനമായചിന്തായിരിപ്പ് കണ്ടിട്ട് ഡ്രെസ്സിട്ടു ടർക്കി അരയിൽ നിന്ന് വലിച്ചെടുത്ത് കസേരയിൽ വിരിച്ചിട്ടു എന്റെയടുക്കലേക്ക് വന്നുകൊണ്ട് കിച്ചു ചോദിച്ചു
:നീ വീണ്ടും സിഗേരറ്റ് വലിക്കാൻ തുടങ്ങിയോ
അവന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു. അതോടെ അവനൊന്നു പരുങ്ങി.
:ഞാനോ.. ഏയ് ഇല്ലാല്ലോ
:സത്യം പറയടാ തെണ്ടി
ഞാനവനെ ബെഡിലേക്ക് തള്ളി ശേഷമവന്റെ മേലേക്ക് കയറി അരക്കെട്ടിലിരുന്ന് അവന്റെ കഴുത്തിൽ കൈ കൊണ്ട് പിടിച്ചമർത്തി
:ഹേ.. ലച്ചൂസെ…
അപ്രതീക്ഷിതമായ എന്റെ കഴുത്തു ഞെരിക്കലിൽ പെട്ടവൻ പറഞ്ഞു.
:പറയടാ എന്നാ വീണ്ടും വലിക്കാൻ തുടങ്ങിയോ
:വിട് വിട് പറയാ
അതോടെ ഞാൻ കൈ ലൂസാക്കി
:മ്മ്.. ന്നാ പറയ്
:എടി അത് കുറച്ചു മുന്നെയാണ്…ആകെ രണ്ടോ മൂന്നോ അത്രേയുള്ളൂ
:മ്മ്. ഇനി വലിക്കാൻ നിക്കണ്ട… വല്ല ക്യാൻസറും വരുമെടാ…. നീ വല്ലോം ചത്താ എനിക്കും കണ്ണനും ആരാ ഉള്ളേ
:അത്രക്ക് ഇഷ്ടാ
:ആ എനിക്കിഷ്ടാ
:ന്നട്ട് എന്തേ എനിക്ക് ഒരു ഫോൺ കാളും പോലും ചെയ്യാഞ്ഞേ
: ഞാനാണോ അതിന്
💬 Comments
View all comments