Chapter Title : ലക്ഷ്മി 10 [Maathu]
:എന്തിന്
:അല്ല ഇന്ന് ഇതിന്റെ മുകളിലാണോ അതോ വീട്ടിലാണോ കിടക്കേണ്ടത് എന്നറിയാൻ
:പിന്നെ അവനാണല്ലോ തീരുമാനിക്കല് എവിടെ കിടക്കണമെന്നുള്ളത്.
: ചേച്ചിക്ക് അറിയാൻ പാടില്ലാത്തോണ്ടാ ..ചേച്ചീടെ വീട്ടിപ്പോയി കേറണോ കേറണ്ടായോ എന്നുള്ള കൺഫ്യൂഷയനിലായിട്ട് അവസാനം ഇങ്ങോട്ടേക്ക് വരും തെണ്ടി . എന്നിട്ട് എന്നെയും കൂട്ട് പിടിക്കും ഇവിടെ കിടക്കാൻ
:നീ എന്നാത്തിനാ അതിന് കൂട്ട് നിൽക്കുന്നെ.. നിനക്ക് ഇല്ലാന്ന് പറഞ്ഞാ പോരെ
:ഞാൻ അങ്ങനെ പറയും.. പക്ഷെ ഈ തെണ്ടി സെന്റി അടിച് എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നതാ.. കൊതിക് കടി കാരണം ഇപ്പോ കൊതിക് വലയൊക്കെ വാങ്ങി വച്ചിരിക്കാ
അവൻ തമാശ രൂപേണെ പറഞ്ഞു.
:അത് കളയണ്ട.. നീ പെണ്ണ് കെട്ടിയാ വീണ്ടും ആവശ്യം വരും.
അതിന് കിച്ചുവാണ് മറുപടി പറഞ്ഞത്.
:ഓ പിന്നെ.. അല്ല എവിടെ ചെറുക്കൻ ഉറങ്ങിയോ
:ആടാ.. ആള് ആൾക്ക് ടൈം ആയപ്പോയേ സൈടായി.. ഞാൻ നാളെ കൊണ്ടോന്ന് കാണിച്ചു തരാ
:ആ മതി.. എന്നാ ശെരി. ഇന്നെങ്കിലും സുഗായിട്ട് ഉറങ്ങാലോ
അവനൊരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
:പോടാ പോടാ
കിച്ചുവതും പറഞ് വണ്ടി വിട്ടു. അവിടുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്തിയിരുന്നു. ഞങ്ങള് വരുന്നോണ്ട് തന്നെ ഗേറ്റ് തുറന്നിട്ടിരിക്കായിരുന്നു വണ്ടി പോർച്ചിൽ നിർത്തി ഞങ്ങളിറങ്ങി. മാസങ്ങൾക്ക് ശേഷമാണ് ഞാൻ ഈ വീട്ടിലേക്ക് കാല് കുത്തുന്നത്. കിച്ചു ഗേറ്റ് അടയ്ക്കാൻ പോയപ്പോ ഞാൻ വീട്ടിലേക്ക് വിളിച്ചു അമ്മയോട് ഇന്ന് കിച്ചുവിന്റെ വീട്ടിലാണെന്ന് പറഞ്ഞു. നല്ല കാര്യന്ന് പറഞ്ഞോണ്ട് അമ്മ ഫോൺ വച്ചു. എന്തൂട്ടാ തള്ളേത്. അപ്പോഴേക്കും ബൈക്കിന്റെ ഒച്ച
💬 Comments
View all comments