Chapter Title : ലക്ഷ്മി 2 [Maathu]
ചിലപ്പോ വേണ്ടി വരും "മാമി അപ്പോഴും ചിരിച് കൊണ്ടാണ് പറഞ്ഞത്. "പിന്നെ മോൻ ഇന്ന് മുതൽ ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന് മുന്നോടിയായിട്ട് നേരത്തും കാലത്തും വീട്ടിൽ കേറാൻ നോക്കണം കേട്ടോടാ " 'മ്മ് ' "എന്നാ വാ..... പോയി ഉറങ്ങിക്കോ " ഞാൻ വാതിൽ ഒക്കെ ലോക്ക് ചെയ്ത്. മാമിയോട് ഗുഡ് നെറ്റും പറഞ് മുകളിലേക്കു കയറാൻ തുടങ്ങി.
റൂമിന്റെ മുന്നിൽ എത്തിയപ്പോ ഞാൻ ഒന്ന് സ്റ്റക്ക് ആയി. ദൈവമേ ഒരു പെണ്ണിന്റെ കൂടെ അല്ലെ കിടക്കേണ്ട..... അതിനിപ്പോ എന്താ എന്റെ ഭാര്യ അല്ലെ..... ഞാൻ എന്നോട് തന്നെ ചോദിച്ചും ഉത്തരം പറഞ്ഞും അവിടെ നിന്നു.അവള് ഉറങ്ങിയല്മതിയായിരുന്നു. ഒരു ശോസം എടുത്ത് വിട്ട് പതിയെ റൂമിലേക്ക് കയറി നോക്കിയപ്പോ അവളെ കാണുന്നില്ല. ഇവളെവിടെ പോയി എന്ന് ചിന്തിച് സൈഡിലോട്ട് തിരിഞ്ഞപ്പോ ആളവിടെ എന്റെ ടേബിളിലുള്ള ബുക്ക് ഒക്കെ നോക്കി ഇരിപ്പാണ്.ഞാൻ എന്റെ ചാവിയും ഫോണും ബെഡിന്റെ അടുത്തുള്ള ടീപോയിൽ വച്ചു. എന്റെ കാൽപെരുമാറ്റം കേട്ടിട്ട് അവള് എന്നെ തിരിഞ്ഞ് നോക്കി. "കിച്ചു എന്തെ നേരം വൈകിയത് " പ്രേതീക്ഷിക്കാത്ത ഒരു ചോദ്യം ചോദിച്ചപ്പോ ഞാൻ 'ഹേ.... എന്ത് ' "കിച്ചു എന്താ ഇത്രയും നേരം വൈകിയത് എന്ന് " 'അത് എന്തിനാ നീ അറിയിണത് ' "അങ്ങനെ പറയല്ലേ... ഇന്ന് മുതൽ ഞാൻ നിന്റെ ഭാര്യ ആണ്. അതു കൊണ്ട് എനിക്കറിയണം " ഇവൾ എന്നെ കളിപ്പിക്കാൻ ഓരോന്നു പറയുകയാണോ 'അല്ല നിനക്ക് ഈ കല്യാണം നടന്നതിൽ പ്രശ്നം ഒന്നുമില്ലേ ' "ഇല്ല " അവൾ ഒരു നിമിഷം പോലും ആലോചിക്കതെ പറഞ്ഞു 'അതെന്താ ' "എനിക്ക് അറിയർന്നു കല്യാണം മുടങ്ങുമെന്ന്.അയാൾ എന്നോട് പറഞ്ഞിരുന്നു." 'പിന്നെന്താ തന്റെ പേരെന്റ്സിനോട് പറയാതിരുന്നത്.. പറഞ്ഞിരുന്നേൽ നല്ല ഒരു പയ്യനെ കണ്ടു പിടിക്കില്ലാരുന്നോ ' "ഹഹഹ...... ഞാൻ ആ കല്യാണം മുടങ്ങാൻ വേണ്ടി കാത്തിരുന്നതാ . അതിനിടെക്കാ നീ വന്ന് പെട്ടത് " 'അതെന്താ അങ്ങനെ പറന്നത്, നിനക്ക് 24 വയസ്സ് കഴിഞ്ഞ പിന്നെ 46 വയസ്സിൽ അല്ലെ
💬 Comments
View all comments