Chapter Title : ലക്ഷ്മി 2 [Maathu]
"ഡാ നമ്മള് ഭാര്യഭർത്താക്കന്മാരാണ്.... അല്ലാതെ stangers അല്ല. ഇവിടെ കിടക്കടാ പൊട്ടാ " എന്നിട്ട് എണീറ്റ് നിക്കുന്നു എന്നെ കൈ പിടിച് ബെഡിലേക്ക് വലിച്ചിട്ടു. ആ എന്തേലും ആവട്ടെ ന്ന് വിചാരിച്ചു ഞാനും കിടക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഞാൻ അവളോട് "ലക്ഷ്മി... നമ്മള് തമ്മിൽ ഈ റിലേഷൻ വർക്കിംഗ് ആവുമോ " 'ഞമ്മക് നോക്കന്നെ..നീ ഇപ്പൊ കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ' "അല്ല നിനക്ക് അപ്പൊ വിഷമം ഒന്നും ഇല്ലേ " 'എന്തിന് ' "നീ ഇനി മുതൽ ഇവിടെ അല്ലെ ജീവിക്കേണ്ട.. പിന്നെ നിന്റെ അച്ഛനും അമ്മയും ഒക്കെ അവിടെ അല്ലെ. അപ്പൊ അവരെ പിരിഞ്ഞിരിക്കാൻ വിഷമം ഒന്നും ഇല്ലേന്ന് " 'വിഷമം ഒക്കെ ഉണ്ട്..... എനിക്ക് കാണാൻ തോന്നുമ്പോ ഞാൻ അങ്ങട് പോകും...ഇനി ഒന്ന് ഉറങ്ങി കിച്ചു ബാക്കി നമുക്ക് പിന്നെ സംസാരിക്കാം ' "മ്മ് " എനിക്കാണേൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരണില്ല.. എന്താ എന്ന് അറിയില്ല പെട്ടന്ന് തന്നെ ഇവളോട് കൂട്ടവാൻ പറ്റുന്നുണ്ട്. മൂത്രഷാങ്ക വല്ലാതെ കൂടിയപ്പോ ഞാൻ ബാത്‌റൂമിൽ കയറി. അവിടെ ഫുൾ ഒരു പ്രേത്യേക ഗന്ധമുണ്ട്. ഫ്ലഷും അടിച് പുറത്തേക്ക് ഇറങ്ങി. പാന്റ് ഇട്ട് കിടന്നിട്ട് ഒരു അസ്വസ്ഥത അനുഭവ പെട്ടത് കൊണ്ട് പാന്റ് മാറ്റി ഒരു ബെർമുഡ ഇട്ട് കട്ടിലിന്റെ ഒരു അറ്റത് കിടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വീണ്ടുo ആ ചുരം. ഞാൻ ഇപ്പോഴും ആ ചെറിയ കടയിൽ ഉണ്ട് ചായയും കുടിച്. കുറച്ച് അപ്പുറത്തായി കാറിൽ അച്ഛനും അമ്മയും ഉണ്ട്. പുറകിൽ ലക്ഷ്മിയും ഉണ്ട്. ഇവളെങ്ങനെ ഇതിൽ കയറി. മുകളിൽ നിന്ന് ചരക്ക് ലോറി വരുന്നുണ്ട്.ഇനി എന്താ സംഭവിക്കുന്നത് എന്ന് എനിക്കറിയാആവുന്നത് കൊണ്ട് ഞാൻ വേഗം കാറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. എത്ര ശ്രമിച്ചിട്ടും. ഞാൻ ഉച്ചത്തിൽ നിലവിളിക്കൻ തുടങ്ങി. എന്നാൽ അവരാരും കേൾക്കുന്നില്ല. ഞാൻ പുറകിലുള്ള കടയിൽ നോക്കി. അവിടെ ശൂന്യം ആയിരുന്നു. ഞാൻ നോക്കുമ്പോ ലോറി വേഗത്തിൽ വരുന്നുണ്ട് അതിൽ ഡ്രൈവർ ഇല്ല.
💬 Comments
View all comments