Chapter Title : ലക്ഷ്മി 3 [Maathu]
എടുത്ത് അവളുടെ മുന്നിൽ നിറുത്തി. എന്റെ തോളിലും കൈവച് അവള് ബൈക്കിൽ ചെരിഞ്ഞിരുന്നു. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവള് എന്റെ വയറിന്റെ ചുറ്റും കയ്യിട്ടു എന്നോട് ചേർന്നിരുന്നു. ആ അനുഭൂതി ഇന്റെ സാറേ......കണ്ണാടിയിലൂടെ നോക്കിയപ്പോ അവള് എന്നെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നേ. "എന്നെ നോക്കാതെ നേരെ ഓടിക്ക് പൊട്ടാ " 'പൊട്ടൻ നിന്റെ...' "ടാ ടാ...... പിന്നെ.... അന്ന് വണ്ടിക്ക് എന്തേലും പറ്റിയർന്നോ "ചെറുതായിട്ട് പരുങ്ങി കൊണ്ട് അവൾ ചോദിച്ചു.
'ചെറുതായിട്ട് പെയിന്റ് പോയി..........പിന്നെ നിനക്ക് പ്രശ്നം ഒന്നുമില്ലേ നിന്നെക്കാൾ വയ്യസ് കുറഞ്ഞ ആളെ കെട്ടി അയാളുടെ കൂടെ ഇങ്ങനെ പോകാൻ '
"നീ ഇപ്പോളും അത് വിട്ടില്ലേ.... എനിക്ക് പ്രശ്നം ഒന്നും ഇല്ലടാ.... പ്രായം കുറഞ്ഞത് ആയത് കൊണ്ട് നീ ഞാൻ പറയുന്നത് അനുസരിക്കുമല്ലോ..എന്നെക്കാളും വയ്യസ് കൂടിയ ആളെ കെട്ടിയിരുന്നേ ഞാൻ അയാൾ പറയുന്നത് കേൾക്കേണ്ടിയിരുന്നേനെ "
'അയ്യടാ നീ പറയുന്നത് ഞാൻ കേൾക്കെ '
"എന്തെ പറ്റില്ലേ...... പറ്റില്ലേ പറ്റണം. ഇല്ലേ ഞാൻ അടിച് നിന്നെക്കൊണ്ട് അനുസരിപ്പിക്കും "മുഖത്ത് കുറച്ച് രൗദ്ര ഭാവത്തിൽ പറഞ്ഞു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
'ഒന്ന് പോടീ അവിടെന്ന്.... നിനക്കെന്നെ ശെരിക്കും അറിയതോണ്ടാ ഇടഞ്ഞ തനി കൊമ്പനാ ഞാൻ '
"ആ കൊമ്പനെ തളക്കാൻ വന്ന ആളാണ് ഞാൻ എന്തെ "
'നീ... എന്നെ........ നടന്നത് തന്നെ 'ഞാൻ കുറച്ച് പുച്ഛം ഇട്ട് പറഞ്ഞു.
"നീ എന്നെ കുറിച്ച് അന്നെഷിച്ചു നോക്ക്.. അപ്പോൾ അറിയാം..ഞാൻ കരാട്ടെ ഒക്കെ പഠിച്ചതാ "
'ഓ പിന്നെ തള്ളല്ലേ '
"നീ വിശ്വസിക്കണ്ട................. അല്ല നിനക്ക് പെണ്പിള്ളേരോട് നേരെ ചൊവ്വേ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് എന്നോട് നല്ലവണ്ണം സംസാരിക്കുന്നുണ്ടല്ലോ "
'എന്താ എന്ന് അറിയില്ല നിന്നോട് സംസാരിക്കുമ്പോൾ കുറെ മുന്നേ നമ്മള് പരിജയം ഉള്ള മാതിരി 'ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
"മ്മ് മ്മ് "
വീട്ടിൽ നിന്ന് കുറച്ച് ദൂരെ ആണ് അമ്പലം ഞങ്ങൾ അവിടെ എത്തി. ബൈക്ക് നിറുത്തി. അവിടെ ഇരിക്കുന്ന എല്ലാവരും ഞങ്ങളെ ശ്രേദ്ധിക്കുന്നുണ്ട്. കുറെ കാലത്തിന് ശേഷം എന്നെ അമ്പല
💬 Comments
View all comments