Chapter Title : ലക്ഷ്മി 5 [Maathu]
ഹോസ്പിറ്റലിൽ ആയിരുന്നു. '
"മ്മ്. എനിക്ക് അറിയാം. താൻ ഇപ്പോ എന്താ ചെയ്യുന്നേ "
'ഹൈദരാബാദിലാണ് '
"അവിടെ എന്താ "
'ഒരു ഇൻഡസ്ട്രിയലിൽ വർക്ക് ചെയ്യാണ് '
"മ്മ്.ഒക്കെ. ന്നാ പൊക്കോ "
'താങ്ക്യു സാറെ '
ഞാൻ വണ്ടി എടുത്ത് അവരുടെ മുന്നിലൂടെ പോയി.എന്റെ കൂടെ ഇരിക്കുന്ന നിവിയും വിദ്യയും ചെറിയ പേടിച്ച മട്ടുണ്ട്.
കിച്ചു പോകുന്നതും നോക്കി ഇരിക്കാണ് si കിരൺ.തിരിച് ജീപ്പിൽ കയറാൻ നിൽകുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്.ഫോൺ എടുത്തു നോക്കി ഡിസ്പ്ലേയിൽ `ജോർജ് ചേട്ടായി ' എന്ന് കണ്ടപ്പോ പെട്ടെന്ന് എടുത്തു.
"എന്താ ചേട്ടായി."
'നീ എവിടെയാ '
"ഞാൻ ആ കാർത്തിക്കിനെ പറ്റി അന്നെഷിക്കായിരുന്നു."
'എന്നിട്ട് വല്ലോം കിട്ടിയോ '
"പ്രത്യക്ഷത്തിൽ ഒന്നും ഇല്ല.."
'മ്മ്... ഞാൻ ഏതായാലും കുറച്ച് ദിവസം മാറി നിൽക്കാണ്. കിരണേ നമ്മള് കുറച്ചാളെ ഇനി ബാക്കിയുള്ളു. ബാലേട്ടന്റെ കേസ് നമ്മള് കുറച്ച് കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.'
"മ്മ്... ചേട്ടായി പൊക്കോ... ഞാൻ ഇവിടെ നോക്കിക്കൊള്ളാം "
'നീ ഇത് എന്ത് ഭാവിച്ചാ '
"വേറൊന്നും ഇല്ല ചേട്ടായി ഉണ്ട ചോറിനോട് നന്ദി... അത്രേള്ളൂ "
'നിന്നെ ഉപദേശിക്കാൻ ഒന്നും ഞാൻ ഇല്ല. നാളെ ഏതായാലും കേസന്നേഷേണത്തിന്റെ ടീമിൽ നിന്നെ ഉൾപെടുത്തിയിട്ടുള്ള സെർക്കുലർ വരും.......പിന്നെ അവനെ അന്വേഷിച്ചിട്ട് എന്തായി '
"അവൻ ഇവിടൊക്കെത്തന്നെ ഉണ്ട്.. പക്ഷെ അവൻ ആ ടൈമിൽ വീട്ടിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് "
'അപ്പൊ അവൻ അല്ലല്ലേ '
"ഒന്നും ഉറപ്പിച്ച് പറയാൻ ആയിട്ടില്ല......"
'അതെന്താ '
💬 Comments
View all comments