Chapter Title : ലക്ഷ്മി 5 [Maathu]
"രമേശന്റെ മോൻ അല്ലെ... അതിന്റെ ഗുണം ഇവനക് കിട്ടാതിരിക്കില്ലല്ലോ.... മാത്രമല്ല അവൻ പലതും മറക്കുന്നുണ്ട് അവന്റെ മുഖത്തെ ഭാവങ്ങൾ പലതും പറയുന്നുണ്ട്."
'മ്മ്... നീ എന്തായാലും അന്നെഷിക്ക് ന്നാ ഞാൻ വെക്കാ '
"മ്മ്.. ശെരി ചേട്ടായി
"എന്താണ് നിവി കുട്ടാ പേടിച്ചോ "
ഇല്ലാ എന്ന് അവൻ തലയാട്ടി.
'എന്തിനാ മാമ പോലീസ് വന്നേ '
"എനിക്കറിയില്ല വിദ്യ കുട്ട്യേ "
ഞാൻ അവരെയും കൂട്ടി ഒരു കൂൾബാറിൽ കയറി. മൂന്നുപേർക്കും ഐസ്ക്രീംമും ഓർഡർ ചെയ്ത് അവിടെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോ അതാ ഓർഡർ ചെയ്താ ഫുഡ് വന്നു. നിവിയുടെ ഐസ്ക്രീംമിലെ അധികവും ഞാൻ തന്നെ തിന്നേണ്ടി വന്നു. അങ്ങനെ ബില്ലും പേ ചെയ്ത് അവിടെന്ന് നേരെ വീട്ടിലോട്ട് വിട്ടു.വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു ലക്ഷ്മിയും മാമിയും വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.വെപ്രാളപെട്ടുള്ള നിലപാണെന്ന് അവരുടെ മുഖഭാവം വിളിച് പറയുന്നുണ്ട്.ഞാൻ ബൈക്ക് നിറുത്തി വിദ്യായെയും നിവിയും ഇറക്കി വീട്ടിനുള്ളിലേക്ക് നടന്നു.
"ടാ... നിന്നെ അന്നെഷിച്ചു കുറച്ചു പോലീസുകാർ വന്നിരുന്നു.എന്തേലും പ്രശ്നം ഉണ്ടോ "
പ്രതീക്ഷിച്ച പോലെ തന്നെ മാമിയുടെ അടുത്ത് നിന്ന് ചോദ്യം വീണു.
'ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കാനാണ്. ഞാൻ അവരെ കണ്ടിരുന്നു. കവലയിൽ വച്ച്. വെറുതെ കുശലം ചോദിച്ചു... അത്രേയുള്ളൂ.'
"പക്ഷെ ഞങ്ങളോട് നീ ഇന്നലെ എവിടെ ആയിരുന്നു, കുറച്ച് ദിവസം മുന്നേ എവിടെ ആയിരുന്നു എന്നൊക്കെ ആണല്ലോ ചോദിച്ചേ "
'എന്നോടും അതൊക്കെ തന്നെയാണ് ചോദിച്ചേ. പിന്നെ അന്നത്തെ ആക്സിഡന്റിനെ പറ്റിയും...'
"മ്മ്......അല്ല നീ ബാഗ് പാക്ക് ചെയ്യണില്ലേ "അന്നത്തെ ആക്സിഡന്റിനെ
💬 Comments
View all comments