Chapter Title : ലക്ഷ്മി 6 [Maathu]
പ്രതീക്ഷിച്ചു നീ എന്തേലും ഉണ്ടാക്കി തരുമെന്ന് "
'അതിന് ഇനിയും സമയം കിടക്കുന്നില്ലേ കിച്ചൂട്ടാ '
അത് പറയുമ്പോ എന്റെ കവിളിൽ പിടിച്ചിട്ട് പിച്ചുന്നു. ഇതെന്താ സാധനം ഹോ.....
പിന്നെ ഞാൻ തന്നെ അടുക്കള എന്ന ഗോദയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
ഓട്സ് പാക്കറ്റ് എടുത്തു അതാണല്ലോ നമ്മളെ ബ്രേക്ഫാസ്റ്റ്. അപ്പോഴാണ് പാല് എടുത്തില്ലല്ലോ എന്ന ചിന്ത വരുന്നത്. അതും എടുത്തോണ്ട് വന്നു. ഓട്സ് റെഡി ആക്കി. അടുത്തത് ഓംലറ്റ്. രണ്ടണ്ണം അതും തയ്യാറാക്കി ലക്ഷ്മിയെ വിളിക്കാൻ പോയി. പുള്ളി ആണേ ബാൽക്കണിയിൽ നിന്ന് കൊണ്ട് കാര്യമായി ആരോടോ വീഡിയോ കാളിൽ ആണ്.
അടുത്തേക്ക് ചെന്നപ്പോഴാണ് മാമി ആണെന്ന് മനസ്സിലായത്. കുറച് നേരം രണ്ടാളും മാമിനോട് സംസാരിച്ചിരുന്നു.
അതിന് ശേഷം എന്റെ വിപുലമായ ബ്രേക്ഫാസ്റ് തട്ടി ഞാൻ നേരെ കുളിക്കാൻ വിട്ടു. ഇനിയും സംസാരിച്ചിരുന്നാ കമ്പനി ബസ് മിസ്സാവും.
പുറത്തേക്ക് ഇറങ്ങാൻ ഇരിക്കുമ്പോയാണ് പുറകിന്ന് ലക്ഷ്മി വിളിക്കിണെ. അടുത്തത് ഇനി എന്താണാവോ.
"മ്മ്.. എന്താ "
'ഒന്ന് കെട്ടിപിടിച് ഉമ്മ വെച്ചിട്ട് പോടാ '
"എന്റെ ദൈവമേ....."
"ഇതും റീൽസിൽ കണ്ടതാണോ "കെട്ടിപിടിക്കുന്നതിനിടക്ക് ചോദിച്ചു.
'അല്ല...'ചിരിച്ചോണ്ട്
എന്താ ആ ചിരി.
"ന്നാ ശെരി.. 4.00മണിക്ക് വരാം. ഒക്കെ "
'ആ ഓക്കേ ഒക്കെ.......'
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഫ്ലാറ്റിന്റെ എൻട്രൻസിൽ ബസിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി.
തുടരും........ ?
💬 Comments
View all comments