0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 822

പറ്റാത്തോണ്ട് ഇരുന്ന് വലിക്കുന്നുണ്ട്. അതിനിടക്കാനാണ് ആ ഇൻഹീലർ വായിലേക്ക് കിട്ടിയത്. മൂന്നു നാല് പഫ് എടുത്തപ്പോഴാണ് ഒന്ന് നോർമലായത്. സൈഡിൽ ലക്ഷ്മി ഇരിക്കുന്നുണ്ട്  എന്റെ പുറവും തടവി.

"താങ്ക്സ് "

'ഓ വരവ് വച്ചിരിക്കുണു....... നീ എന്താ കരഞ്ഞോ ' അവള് കണ്ണ് തുടച്ചപ്പോഴാണ് ഞാനും ശ്രെദ്ധിക്കുന്നത്. സ്വപ്നത്തിൽ കരഞ്ഞതിന്റെ ആഫ്റ്റർ എഫക്ട് ആയിരിക്കും. ശോസഗതി സാധാരണ നിലയിലായപ്പോ അവള് വെള്ളം എടുത്തു തന്നു. അതും മട മടാന്ന് കുടിച് ടൈംപീസിൽ നോക്കിയപ്പോ ടൈം 5.30.

"എന്താ നോക്കി ഇരിക്കിണെ... വേഗം ഫ്രഷ് ആയിട്ട് വാ കിടക്കാം "

'ലക്ഷ്മി കിടന്നോ......'

"അപ്പൊ നീ കിടക്കുന്നില്ലേ "

'ആ... നീ ഉറങ്ങിക്കോ.. ഞാൻ ഫ്രഷ് ആയിട്ട് വരാ '

അത് കേൾക്കേണ്ട താമസം അവള് പുതപ്പ് കൊണ്ട് മൂടി പുതച് ഉറങ്ങി. ആറ് മണിക്കുള്ള അലാറവും ഓഫ്‌ ചെയ്ത്. ബാൽകണിയിലേക്ക് നടന്നു. ചെറിയ കാറ്റ് വീശുന്നുണ്ട്. ലക്ഷ്മി വരുന്നോണ്ട് തന്നെ സിഗററ്റ് എടുത്ത് ചെടി ചട്ടിയുടെ ഇടയിൽ ഒളിപ്പിച്ചു വച്ചാര്ന്നു. അതിൽ നിന്ന് ഒന്നെടുത്തു വലിച്ചു. വല്ലപ്പോഴുമേ വലിക്കൂ.

"പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണ് " അമ്മേടെ വായിൽ നിന്നാണ് ഇത് ആദ്യമായി കേൾക്കുന്നത്. കുട്ടിക്കാലത്ത് സ്ഥിരമായിട്ട് മീൻ കട്ട് കൊണ്ട് പോകുന്ന പൂച്ചയെ പിടിച്ചപ്പോഴാണ് അമ്മ പറഞ്ഞിരുന്നത്. അന്നതിന് ജീവിതത്തോട് ചേർത്തു വെയ്ക്കുമ്പോൾ വലിയ അർത്ഥ തലങ്ങൾ ഒന്നും ഇല്ലായിരുന്നു.

പക്ഷെ ഇന്നതിനെ ജീവിതത്തിന്റെ ഈടുകളിൽ ചേർത്തു നോക്കുമ്പോൾ മനസ്സിന് ഒരു പിടച്ചിലാണ്. ഇത്രയും കാലം അതില്ലാർന്നു.. ജീവിതത്തിലോട്ട് ലക്ഷ്മി വന്നു

💬 Comments

View all comments