Chapter Title : ലക്ഷ്മി 6 [Maathu]
കയറിയപ്പോ തൊട്ട് തുടങ്ങിയതാണ്. പക്ഷെ അന്നത്തെ ആ ആക്‌സിഡന്റ് ഓർക്കുമ്പോ ഒന്നും എനിക്ക് തെറ്റായിട്ട് തോന്നുന്നില്ല.
ശോ... ചിന്തിച് ചിന്തിച് കാട് കയറി. തീരാറായ സിഗറേറ്റ് കുറ്റിയിൽ നിന്ന് അവസാനത്തെ ഒരു പഫും എടുത്ത് വിട്ട്. അതിനെ കെടുത്തിയിട്ട് തായോട്ടിട്ടു.
നേരെ ട്രേഡ് മില്ലിലേക്ക് കയറി ഓടാൻ തുടങ്ങി. കുറച്ചു നേരം അതിന്മേൽ ഓടിയിട്ട് ഇറങ്ങി.
കോഫി ഉണ്ടാകുമ്പോഴാണ് ഒരാള് പുറകിൽ നിന്ന് കെട്ടിപിടിക്കുന്നത്.
"വിട്.... വിട്.. മേലിൽ അപ്പടി വിയർപ്പാണ് "
'അതിനെന്താ' അതും പറഞ് അവള് പുറത്ത് മുഖം അമർത്തി ശോസം വലിക്കുന്നു.
അതിനിടക്ക് കോഫി ഉണ്ടാക്കൽ പരിപാടി കഴിഞ്ഞിരുന്നു. ഒരു കപ്പിലേക്ക് കോഫി ഒഴിച്ച് അവൾക്ക് കൊടുത്തു.
"എന്നും വർക്ക് ഔട്ട് ചെയ്യുമോ "
'ഇവിടെ വന്നാല് സ്ഥിരമായിട്ട് ചെയ്യും.... വാ ബാൽകണിയിൽ ഇരിക്കാം '
അവളെ കയ്യും പിടിച് ബാൽകണിയിലെ ഊഞ്ഞാലിൽ കൊണ്ട് പോയി ഇരുത്തി. "കോഫി എങ്ങനെ ഉണ്ട് "
'ആ... പ്രേതീക്ഷിച്ച ടേസ്റ്റ് ഒന്നും ഇല്ല ' ഒരു പുച്ഛ ഭാവത്തില്. കോഫി ഉണ്ടാക്കി കയ്യില് കൊണ്ട് കൊടുത്തതും പോരാ എന്നിട്ട് അതിനെ കുറ്റം പറയുന്നോ
'എന്നാ ഇത്ര കഷ്ടപ്പെട്ട് കുടിക്കേണ്ട '
"ഹാ ഹ.. വെറുതെ പറഞ്ഞതാ കിച്ചൂട്ട. ടേസ്റ്റ് ഒക്കെ ഉണ്ട് 'എന്താ ആ പല്ല് കാട്ടിയുള്ള ചിരി. പെട്ടന്നാണ് അവളെ ഭാവം മാറിയത്. അടുത്തേക്ക് ചാഞ്ഞുകൊണ്ട് തോളിന് ഒരു കടി. "ഹാ ....എന്റമ്മോ.... എന്താണ് നിനക്ക് വട്ടായോ "
'നീ ഇന്ന് സിഗററ്റ് വലിച്ചിരുന്നോ '
"ഇല്ല "
ദാണ്ടേ പിന്നെയും കടി
"ആ...
💬 Comments
View all comments