0%

Chapter Title : ലക്ഷ്മി 6 [Maathu]

Author : Kambikathakal Read All Parts 294

പുഞ്ചിരി മാറി അവിടെ ചെറിയ ശബ്ദത്തോടെയുള്ള ചിരി വരുവാൻ തുടങ്ങി. അപ്പോഴാണ്.... മുതലാളി വച്ച വെള്ളം എല്ലാം തീർന്നു എന്ന് പറഞ്ഞു ഒരു നീളൻ വിസിലടി. അത് കേൾക്കേണ്ട താമസം ഗ്യാസ് ഓഫ് ചെയ്ത് നേരെ മുറിയിലോട്ട് പോയി ബെഡിലേക്ക് ഊളിയിട്ടു.

ലാപ്പെടുത്തു കുറച്ചു നേരം മെയിലിൽ കയറി ചാറ്റ് ചെയ്തു. കുറച്ച് നേരം എന്നായിരുന്നു വിചാരിച്ചേ... പക്ഷെ അതിൽ നിന്ന് ഇറങ്ങി നേരെ യൂയുബിലേക്ക് വിട്ടു. ചെറിയ ഷോർട്സുകളിൽ നിന്ന് തുടങ്ങി അര മണിക്കൂർ വരെയുള്ള ഷോർട്സ്ഫിലിമുകളിലേക്ക് എത്തി. അവസാനം കണ്ട് കണ്ട് മടുത്തു അത് ഷട്ഡോൺ ചെയ്തു. പിന്നെയും ആലോചന. അതിനും വിരാമമിട്ട് മൊബൈലെടുത്തു നെറ്റ് ഓൺ ചെയ്തു. ദാണ്ടേ റ്റിങ് റ്റിങ് റ്റിങ് എന്ന് പറഞ്ഞുകൊണ്ട് ചറപറാന്ന് വാട്സ്ആപ്പ് മെസ്സേജ്. കൂടെ വാട്സ്ആപ്പ് കാളും. വേറെ ആരും അല്ല ലക്ഷ്മി കുട്ടി എന്നുള്ള പ്രൊഫൈലിൽ നിന്നും ആണ് ഇത്ര തോനെ... അധികവും മുഖം ചുവന്നുള്ള ഇമോജികൾ. ഈൗ പെണ്ണിന്റെ കഥ.

ദാണ്ടേ വീണ്ടും ഒരു വീഡിയോ കാൾ. എടുക്കണോ വേണ്ടയോ എന്നുള്ള മനസ്സിന്റെ തീരുമാനത്തിന് വേണ്ടി വിരലുകൾ ഒരു നിമിഷം നിശ്ചലമായി. വേറൊന്നുകൊണ്ടല്ല. ഒരു ചടപ്പ്.... വീഡിയോ കാൾ ആയത് കൊണ്ട്..... അവസാനം എടുക്കാം എന്നുള്ള തീരുമാനം ഉദ്ധീപനം വഴി വിരലിൽ എത്തിയപ്പോ ആ വിരൽ താനെ പച്ച വൃത്തം മുകളിലേക്ക് ചലിപ്പിച്ചു.

"എന്താടാ തെണ്ടി നിനക്ക് ഫോൺ എടുത്താ "

ആള് കലിപ്പിലാണെന്ന് തോന്നുന്നു. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.

"എവിടെ ആയിരുന്നു ഇത്ര നേരം "

'ഇവിടെ ഉണ്ടാർന്നു. '

"പിന്നെന്താ ഓൺലൈനിൽ വരാഞ്ഞേ "

'എനിക്കറിയില്ലല്ലോ... ലക്ഷ്മിയെ നീ ഒരു ദിവസം മൂന്നു നേരം ഒക്കെ വിളിക്കും എന്ന്.'

"പിന്നെ ആരാ നിന്നെ വിളിക്കണ്ടേ... ചേച്ചി എന്നെയാ നിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചത്.. "വലിയ കാര്യത്തിൽ ആണ് പറയുന്നേ

'ഞാൻ എന്താ പിഞ്ചു കുട്ടിയാ.......'ചിരിച്ചോണ്ട്

"കിണിക്കല്ലേ.. കിണിക്കല്ലേ.....'

കുറച്ച് നേരം രണ്ടാളും കണ്ണും കണ്ണും നോക്കിയിരുന്നു.കുളിച് ഇരിക്കുകയാണെന്ന് തോന്നുന്നു. തലയിൽ ഒരു മുണ്ട് ഒക്കെ ചുറ്റിയിട്ടുണ്ട്.ചുവപ്പ് കളർ ടീഷർട്ട്

💬 Comments

View all comments