Chapter Title : ലക്ഷ്മി 7 [Maathu]
കൈ വെച്ച് കൊണ്ട് പറഞ്ഞു... അന്ന് നാട്ടിൽ വച്ചു അവള് പറഞ്ഞത് തിരിച്ചു പാരയായെന്ന് തോന്നിക്കാണും...
"ഹി.. ഹി.. ഹി " ഞാൻ അതിന് ചിരിച്ചു കൊടുത്തു... അപ്പോഴേക്കും ലിഫ്റ്റിലേ വാതിലും കടന്ന് ചിലർ വന്നു... അത് കൊണ്ട് തന്നെ ഞങ്ങള് ഒന്ന് നേരെ നിന്നും... ഒടുക്കം ഇറങ്ങേണ്ട ഫ്ലോറിൽ എത്തിയപ്പോ ലക്ഷ്മിയുടെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി നടന്നു....
അവിടെയും ഇവിടെയുമായി പ്രായമായവർ ഇരുന്ന് സൊറ പറഞ്ഞിരിക്കുന്നുണ്ട്.. ഇരുട്ടിയത് കൊണ്ട് തന്നെ കുട്ടികളെല്ലാവരും അവരുടെ അപ്പാർട്മെന്റുകളിലേക്ക് പോയിരുന്നു... ജോലി കഴിഞ്ഞു വരുന്നവർ വണ്ടിയും പാർക്ക് ചെയ്ത് തിരിച്ചു മുകളിലേക്ക് കയറുന്നുണ്ട്... കണ്ടു പരിചയം ഉള്ളവരൊക്കെ എന്നോട് പുഞ്ചിരിക്കുന്നുണ്ട്... അതിന് ഉത്തരമെന്നോണം ഞാനും തിരിച്ചു പുഞ്ചിരിക്കുകയോ തലയാട്ടുകയോ ചെയ്യും...അതിനിടയിലൂടെ ലക്ഷ്മിയുടെ കയ്യും ചേർത്തു പിടിച്ചു ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് നടന്നു., ഇനി ചെവിക്ക് സ്വര്യം ഉണ്ടാവാത്തില്ല..... വണ്ടികളുടെ ഹോണടിയായിരിക്കും... കൂടെ വഴിയോര കച്ചവടക്കാരുടെ വർത്തമാനവും... കല്ലു പാകിയ നിരത്തിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങളങ്ങനെ നടന്നു... അവള് കാര്യമായി ചുറ്റുപാടും വീക്ഷിക്കുന്ന തിരക്കിലായിരുന്നു... ഇടക്ക് ഒന്ന് രണ്ട് സംശയങ്ങൾ എന്നോട് ചോദിക്കും.... ഇടക്ക് ഓരോ ഫുഡ് ഐറ്റംസ് കാണുമ്പോ അവളോട് ചോദിക്കും സാമ്പിൾ നോക്കിയാലോന്ന്.... പക്ഷെ അവിടെയുള്ള വൃത്തി കണ്ടിട്ടോ എന്തോ പിന്നെ കഴിക്കാന്ന് പറയും.. അല്ലെങ്കിൽ വേണ്ടാന്ന്.... ഒടുക്കം എന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒരു റിഫ്രഷ്മെന്റ് ഡ്രിങ്ക് കുടിച്ചു റമീസീക്കന്റെ അപ്പാർട്മെന്റിന് നേരെ നടന്നു നീങ്ങി...
ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ വാതിൽ ഉള്ളിലേക്ക് തുറന്നു... കൂടെ ചിരിച്ചോണ്ട് റമീസീക്കയും
"വരി വരി..." ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
" എന്താണ് വരാത്തെന്ന് നോക്കിയിരിക്കായിരുന്നു "
'ഞങ്ങളിങ്ങനെ കറങ്ങി വരായിരുന്നു '
"ആ... ഇതാണല്ലേ ലക്ഷ്മി "
പുറകിൽ പാൽപ്പല്ലുകൾ കാട്ടി ഇളിച്ചോണ്ട് നിൽക്കുന്ന ലക്ഷ്മിയെ നോക്കി റമീസിക്ക പറഞ്ഞു...
'അതെ.... മൈ വൈഫ് ' അവളെ തോളിലൂടെ കൈ ചേർത്ത് ശരീരത്തിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
"ഞങ്ങളെയൊക്കെ ഇവൻ പറഞ്ഞു കാണുമായിരിക്കുമല്ലേ "
'ആ... റമീസീക്കയല്ലേ.... ' അവള് പറഞ്ഞു.
"അല്ല... വിരുന്നുവന്നവരെ വാതിൽക്കൽ
💬 Comments
View all comments