0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 447

എന്റെ കഴുത്തിൽ പൂയ്തി കൈ വയറിന് പുറത്തോടെയിട്ട് എന്നെ അവനിലേക്ക് ചേർത്ത് ഒട്ടി കിടന്നു....

"ലച്ചു.. എനിക്ക് ഒരു ഉമ്മ തരോ,"

ചെവിക്കരികിൽ വന്ന് പതിഞ്ഞ ശബ്ദത്തിൽ അവനത് പറഞ്ഞെങ്കിലും കേൾക്കാത്തെ പോലെ നടിച്ചു കിടന്നു.

"പ്ലീസ് ലച്ചു... എന്റെ നേരെ ഒന്ന് കിടക്ക്.. എത്ര കാലായി നമ്മളിങ്ങനെ ഒരുമിച്ച് കിടന്നിട്ട്.. പ്ലീസ്.."

"നീയില്ലാതെ കിടന്നിട്ട് ഉറക്കവും വരുന്നില്ല... എന്നും ശ്യാസം കിട്ടാതെ ഞെട്ടി ഉണരലാ... നല്ലതു പോലെ ഉറങ്ങിയിട്ട് എത്ര നാളായെന്ന് അറിയോ..."

അത്‌ പറയുമ്പോ അവന്റെ ശബ്ദം ഇടറിയിരുന്നു..

പാവം..കമ്പനി കാര്യങ്ങൾ ഒന്ന് പഠിച്ചു വരുന്നേ ഉള്ളു അവൻ..അതിന്റെ സ്‌ട്രെസ് നല്ലത് പോലെയുണ്ട് അവന്.. അതിന്റെ കൂടെ ഞാനും അവോയ്ഡ് ചെയ്താ. ചിലപ്പോ.....ചേച്ചിയോട് അവന്റെ കാര്യം തിരക്കുമ്പോ അധിക ദിവസവും വീട്ടിൽ വരാറില്ലെന്നാ കേട്ടത്...അലന് വിളിച് അന്വേഷിച്ചപ്പോ അവന്റെ കൂടെ ആ സൂപ്പർമാർക്കറ്റിന്റെ മുകളിൽ കിടക്കലാണ്...വെറുതെ അവന്റെ ഉറക്കവും കളഞ്.... ഈ പിണങ്ങി നടക്കലിന്റെ ആവശ്യമൊന്നുമില്ല അവൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ..ഒരിക്കലും കിച്ചു ചതിക്കില്ലെന്നറിയാ....എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാൻ എന്തോ അവനെ അതിൽ നിന്നും തടയ്യുന്നുണ്ടെന്ന് മനസ്സിലായി..

കഴുത്തിൽ ചൂട് വെള്ളത്തിന്റെ സ്പർശനം അറിഞ്ഞപ്പോഴാണ് അവൻ കരയാണെന്ന് മനസ്സിലായത്..

ഉള്ള പ്രേശ്നമെല്ലാം ആ സമയത്ത് തിരസ്കരിച്ചു... അവന്റെ നേരെ തിരിഞ്ഞു അവനെ കെട്ടിപിടിച്ചു...

അവന്റെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ കുറച്ചു നേരം നോക്കി നിന്നു..അതിലെനിക്ക് കാണാ അവൻ എത്രത്തോളം എന്നെയും കണ്ണനെയും മിസ്സ് ചെയ്യുന്നുണ്ടെന്ന്... ഊർന്നു വീഴാറായ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു നെറ്റിയിൽ ഒരു മുത്തം കൊടുത്തു..

"നിനക്കെന്താ കിച്ചു ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാ... "

അവന്റെ തല മാറിലേക്ക് അമർത്തി കൊണ്ട് ചോദിച്ചു..

"എന്നാ ഈ നിമിഷം ഞാൻ നിന്റെ കൂടെ വരാ... നീ പറയാത്തത് കൊണ്ടല്ലേ നമ്മളിങ്ങനെ ജീവിക്കിണെ...അറ്റ് ലീസ്റ്റ് ആ പെണ്ണാരാന്നെങ്കിലും പറ "

'ഞാൻ പറയാ... കുറച്ചു ദിവസം കഴിഞ്ഞിട്ട്... നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം '

മാറിൽ നിന്നും തലയുഴർത്തി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"അതെന്താ നിനക്ക് ഇപ്പൊ പറഞ്ഞാ "

'ഞാൻ

💬 Comments

View all comments