Chapter Title : ലക്ഷ്മി 9 [Maathu]
കണ്ണനെ പോയി നോക്കിയപ്പോ അവൻ സുഖമായി ഉറങ്ങുന്നുണ്ട്...
തായേ വീണ പുതപ്പും തലയിണയും എടുത്ത് കട്ടിലിലേക്കിട്ട് ഒന്ന് നേരെയാക്കി കിടന്നു.. അപ്പോഴേക്കും കുളിഴും കഴിഞ്ഞ് കിച്ചു വന്നിരുന്നു..
അവൻ ഒരു ലുങ്കിയുമെടുത്ത് പുതപ്പിനുള്ളിലേക്ക് കയറി എന്നെ ചുറ്റി പിടിച് മാറിലേക്ക് മുഖമമർത്തി കിടക്കാൻ തുടങ്ങി...
അവന്റെ മുടി ചുരുളുകളിലൂടെ വിരലോടിച്ചുകൊണ്ടിരിന്നു... ഇത്രയും ഞങ്ങൾ തമ്മിൽ പിണങ്ങാൻ കാരണമായ സന്ദർഭങ്ങളിലേക്ക് മനസ്സുകടന്നു പോയി..
ഹൈദരാബാദിലെ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എക്സാം റിസൾട്ട് വന്നിരുന്നു…. പ്രതീക്ഷിച്ച പോലെ തന്നെ പാസ്സായിട്ടുണ്ട്…എൻറോൾമെന്റ് ചടങ്ങിന് കിച്ചുവിനോട് നിർബന്ധമായിട്ടും വരണമെന്ന് ശാഠ്യം പിടിച്ചപ്പോ അവന് വേറെ നിവർത്തിയില്ലാതെ വരേണ്ടി വന്നു. രണ്ട് ദിവസം നാട്ടിൽ നിന്ന് കൊണ്ട് ആശാൻ വീണ്ടും വണ്ടി കയറി…
പരീക്ഷയിൽ പാസായത് പ്രമാണിച്ചു ഞങ്ങൾ ഗേൾസ് ഒരു ടൂർ പ്ലാൻ ചെയ്തു.. എല്ലാരുമില്ലാരുന്നു.. ഞങ്ങളടുത്ത കുറച്ചു കൂട്ടുകാരികൾ മാത്രം .. അതും ചെന്നൈയിലേക്ക്…
അന്ന് കിച്ചുവിന് വിളിച് പറയാന്നു വച്ചാൽ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് പോകുമ്പോഴും വിളിച്ചു അപ്പോഴും അത് തന്നെ സ്വിച്ച് ഓഫ്.. അവസാനം സ്മിത ചേച്ചിക്ക് വിളിച്ചു പറഞ്ഞു… കമ്പനിയിലെ എന്തേലും പ്രശ്നമാകും ഇടക്ക് അങ്ങനെ ഉണ്ടാവാറുണ്ടെന്ന് കേട്ടപ്പോ മനസ്സമാധാനമായി…ഏതായാലും വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു…കാണുമ്പോ തിരിച്ചു വിളിക്കലോ…എവടെ ചെന്നൈയിലെത്തി റൂമിലിരുന്ന് വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോ പുള്ളിക്കാരൻ രണ്ട് ദിവസമായി വാട്സാപ്പിൽ കയറിയിട്ട്… ചിലപ്പോ കമ്പനി പ്രശ്നങ്ങൾ എന്തേലുമായിരിക്കും…റൂമിൽ കയറിയിട്ടും അവന്റെ കോളിന് വേണ്ടി കാത്തു നിൽക്കുന്ന എന്നെ കൂട്ടുകാരികൾ കളിയാക്കാൻ തുടങ്ങിയപ്പോ അതങ്ങാട് വിട്ടു…ഏതായാലും മെസ്സേജ് അയച്ചില്ലേ.. മൂന്നു ദിവസത്തെ ട്രിപ്പായിരുന്നു..
പ്രേത്യേകിച് പ്ലാനിങ് ഒന്നുമില്ലാത്തത് കൊണ്ട് അവിടെയുള്ള മ്യൂസിയത്തിലും അമ്പലങ്ങളിലും എംജെആർ ഫിലിം സിറ്റിയിലും കയറിയിറങ്ങി…വൈകുന്നേരം മറിന ബീച്ചിലും പോയി ചുറ്റിയടിച്ചു…
മൂന്നാം ദിവസം രാത്രിയായിരുന്നു അത് കണ്ടത്…ചെന്നൈ നൈറ്റ് ലൈഫ് കാണാൻ രാത്രി എട്ടരക്ക് ശേഷം ഞങ്ങളെല്ലാവരും കൂടെ തിരക്കുള്ള സ്ട്രീറ്റ്റിൽ നടക്കാനിറങ്ങി…തെരുവുകളിൽ നിരത്തി വച്ചിരിക്കുന്ന പല വിധത്തിലുള്ള ഭക്ഷണപാദർത്ഥങ്ങളും വാങ്ങി കഴിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു…അവസാനമെന്ന നിലക്ക് ഒരു കൂൾബാറിൽ കയറി ഓർഡറും
💬 Comments
View all comments