Chapter Title : ലക്ഷ്മി 9 [Maathu]
കൊടുത്ത് ഇരുന്നു…സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുകൂടെ ഒരാണും പെണ്ണും പോകുന്നത്…പല കപ്പിൾസും പോകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പതിക്കാൻ കാരണം ആ ആണിന് എന്റെ കിച്ചുവിന്റെ മുഖച്ചായയായിരുന്നു…അല്ല എന്റെ കിച്ചു തന്നെയായിരുന്നു അത്.. അവനടുത്ത് നിൽക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഹൃദയത്തെ തണുപ്പ് പൊതിയുന്നത് പോലെ അനുഭവപെട്ടു…ഫോണെടുത്തു കിച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും അവനെടുക്കുന്നില്ല.. ഒരു തരം നിർവികാരത… അവരങ്ങനെ സംസാരിച്ചു നടന്നു കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു…അവിഹിതമാണോ അതോ അവന്റെ ഫ്രണ്ട് ആണോ…എന്തിനേറെ പറയുന്നു എന്നെ ചതിക്കാണോന്ന് വരെ തോന്നി…എന്താ അവന് എന്നോട് പറഞ്ഞാ…അവനെന്താ ഫോണെടുക്കാത്തെ…കണ്ണിൽ വെള്ളം നിറഞ്ഞു വന്നു നിലത്തേക്ക് വീണുകൊണ്ടിരുന്നു…കൂട്ടുകാരിയുടെ വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്…കളിച്ചും ചിരിച്ചും ഇത്രയും സമയം നടന്നിരുന്ന എന്നെ പെട്ടെന്ന് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത് കണ്ട് അവരൊന്ന് പേടിച്ചു….. ചോദിച്ചപ്പോ പീരീഡ്സ് ആണെന്ന് പറഞ്ഞു.. അല്ലാണ്ട് ഇപ്പൊ എന്റെ കെട്ടിയവനതാ ഫോണും ഓഫ് ചെയ്ത് എന്നോട് പറയാതെ ഒരു പെണ്ണിന്റെ കൂടെ കറങ്ങുന്നൂന്ന് പറയാൻ പറ്റത്തില്ലല്ലോ…അവിടുന്ന് റോഡിലേക്കിറങ്ങി അവരെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…തകർന്ന മനസ്സുമായി തിരിച് റൂമിലേക്ക് വന്നു കിടന്നു... രാത്രി രണ്ടരക്കായിരുന്നു തിരിച് നാട്ടിലേക്കുള്ള ട്രെയിൻ…അന്ന് രാത്രി ട്രെയിനിൽ ഉറങ്ങിയോന്ന് തന്നെ സംശയമാണ്…ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നെയില്ല…ഇനി അവര് പ്രണയത്തിലാണോ.. അവളെ കണ്ടിട്ട് കിച്ചുവിന്റെ അതേ പ്രായമാണ്.. അതായിരിക്കോ…പെട്ടെന്ന് എന്നെ കല്യാണം കഴിക്കേണ്ടി വന്നപ്പോൾ അവൻ മറച്ചു വച്ചതായിരിക്കോ…പലവിധമായ ചോദ്യങ്ങൾ എന്റെ തലച്ചോറിലൂടെ ഓടിക്കൊണ്ടിരുന്നു.
വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴും പീരീഡ്‌സ് ആണെന്ന് പറഞ്ഞു.. രണ്ട് ദിവസം റൂമിനുള്ളിൽ തന്നെയായിരുന്നു…കിച്ചു ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു….
അതിനിടക്ക് അച്ഛന്റെ ഫ്രണ്ട് ആയ മോഹനങ്കിള് വിളിച്ചു…ജൂനിയർ ആയിട്ട് അസ്സിസ്റ് ചെയ്യാൻ വരുന്നില്ലേയോന്ന്.. കിച്ചു എന്നോട് ആ സംഭവത്തെ പറ്റി പറയുന്നത് വരെ അത് മറക്കാന്ന് തീരുമാനിച്ചിട്ട് ഓഫീസിൽ പോകാൻ തുടങ്ങി. അങ്കിളിനെ ജോലിയിൽ സഹായിക്കലായിരുന്നു ആദ്യത്തെ ആഴ്ച.. പിന്നെ പിന്നെ ചെറു ചെറു കേസുകൾ എന്നോട് വാദിക്കാൻ പറഞ്ഞു…കുറച്ചു കേസുകളൊഴിച് ബാക്കിയുള്ളവയിലെല്ലാം ഞാൻ ജയിച്ചു കയറിയിരുന്നു…. നാട്ടിലെത്തി ഒരു അഞ്ചു ദിവസം കഴിഞ്ഞപ്പോ കിച്ചു വിളിച്ചിരുന്നു…കമ്പനിയിൽ ഒരു പ്രശനമുണ്ടായെന്നും.. അതിന്റെ
💬 Comments
View all comments