0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 416

മങ്ങിയ പ്രകാശത്തിലും അവന്റെ കണ്ണുകൾ വന്യതയിൽ തിളങ്ങി.

"എന്റെ ജോർജ് ചേട്ടായി….. നിങ്ങള് വന്നെന്ന് ഭാര്യ വിളിച്ചു പറഞ്ഞപ്പോയാ അറിയുന്നേ..…എങ്ങോട്ടേക്കാ അതിനിടക്ക് മുങ്ങിയെ "

'നീ ഇതാദ്യം അങ്ങാട് പിടിപ്പിച്ചേ കിരണേ '

"വേണ്ട ചേട്ടായി…. നൈറ്റ്‌ ഡ്യൂട്ടി ഉണ്ട്…അല്ല ഇത്രയും നാള് എവിടായിരുന്നു "

'ഹാ. ഹാ…നീ നിന്റെ രീതിയിൽ അന്വേഷിച്ചില്ലേ …ഞാൻ എന്റെ രീതിയിലും അന്വേഷിക്കാൻ പോയതാ ''

"അതിന് നാട് വിട്ട് പോകണമായിരുന്നോ…. അല്ല എവിടെക്കാ പോയത് "

'അതോ….അത്‌ ഹൈദരാബാദിലേക്ക് '

"അവിടേക്കോ… അവിടെ എന്ത്‌ അന്വേഷിക്കാനാ "

'എടാ…സുധി മരിച് കുറച്ചു ദിവസങ്ങൾക് ശേഷം ഞാൻ നമ്മള് ഒതുക്കി തീർത്ത കേസുകളെ എടുത്ത് നോക്കി….എത്രയോ എണ്ണത്തിനെ തീർത്തിട്ടുണ്ട്…… ഒരു കേസ് പോലും കൊടുക്കാൻ ആളില്ലാതെയാണ് നടപ്പാക്കിയത്…മറ്റൊരു രീതിയിൽ പറഞ്ഞാ തലയും വാലും ഇല്ലാണ്ടാക്ക….രണ്ടെണ്ണം ഒഴിച്ച് '

"അതെതാ "

ജോർജിന്റെ ഉത്തരത്തിനായി si കിരൺ തന്റെ കാതുകളെ കൂർപ്പിച്ചു വച്ചു.

'അത്‌…നമ്മള് ചെയ്ത അവസാനത്തെ കേസുകളായിരുന്നു.. ഒന്ന് രമേഷന്റെ കേസും മറ്റൊന്ന് അരിവഴകനും '

"അതും ഇതും തമ്മിലെന്താ ബന്ധം "

'ഞാൻ പറയട്ടെ……രമേശന്റെ മോനില്ലേ പേരെന്താ….'

"കാർത്തിക് "

'ആ…. കാർത്തിക് അവനാണോ എന്ന് സംശയമുള്ളത് കൊണ്ട് ഞാനും കുറച്ചാളുകളും കുറച്ചു ദിവസം അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു…കൂടെ അരിവഴകന്റെ മോളെ നിരീക്ഷിക്കാൻ ആളുകളെ ഏർപ്പെടുത്തുകയും ചെയ്തു.. എന്റെ നിഗമനം ഇവര് രണ്ടുപേരിലും ആരെങ്കിലും ആയിരിക്കാമെന്നായിരുന്നു …. ആ പെണ്ണിന്റെ ശരീരപ്രെകൃതി വച്ചിട്ട് സുധിയെ ഒന്ന് വലിച്ച് കൊണ്ട് പോകാൻ പോലും പറ്റത്തില്ല…പിന്നെയുള്ളത് അവനായിരുന്നു കാർത്തിക്.. അവനവന്റെ മാരീഡ് ലൈഫ് ആഘോഷിക്കാണ്.'

"അതായത് ഇവര് രണ്ടുപേരുമല്ല ഇത് ചെയ്തതെന്ന് അല്ലെ "

'അങ്ങനെ പറയാറായിട്ടില്ല…രമേശന്റെ വിത്തല്ലേ. അവന്റെ ബുദ്ധി എന്താണെന്ന് നമ്മൾക്കറിയാലോ …അവരുടെ മൊബൈൽ ഫോൺ ടാപ് ചെയ്തിട്ട് പോലും ഒന്നും കിട്ടിയില്ല. ഇനി അവരെല്ലെങ്കിൽ നമ്മൾക്കറിയാത്ത..എന്നാൽ ബാലേട്ടനും സുധിക്കും മാത്രമറിയുന്ന ആരോ ആണ് ഇതിന് പിന്നിൽ '

"ആയിരിക്കാം "

'നിങ്ങടെ പോലീസുകാരുടെ അന്വേഷണം എന്തായി '

"പ്രേത്യേകിച് പുരോഗതിയുമൊന്നുമില്ല…എല്ലാം ഡെഡ് എൻഡിൽ നില്കുന്നു "

'മ്മ്.. ഞാനെന്നാ ഇറങ്ങട്ടെടാ

💬 Comments

View all comments