Chapter Title : ലക്ഷ്മി 9 [Maathu]
ഇങ്ങനെ ഒരു ഗേറ്റ് കണ്ണിലുടക്കാനും പറ്റത്തില്ലല്ലോ..
ശബ്ദമില്ലാതെ ഗേറ്റ് തുറന്ന് അതിനുള്ളിലേക്ക് കയറി…ശെടാ ഇനിയിപ്പോ വീടിനുള്ളിലേക്ക് എങ്ങനെ കയറും.. അല്ല ഞാനെന്തിനാ ഒളിഞ്ഞു നോട്ടക്കാരെ പോലെ ചിന്തിക്കുന്നേ…മുന്നിൽ പോയി വാതിൽ തുറന്നാ പോരെ…എന്നാ പിന്നെ മുന്പിലെ ഗേറ്റ് വഴി കയറിയാൽ പോരായിരുന്നോ…ശ്ശോ…
ആ വീടിന്റെ മുൻഭാഗത്തു വന്നു നിന്നു. മരത്തിൽ പണിത
ഡോർ ഒന്ന് ഉള്ളിലേക്ക് പതുക്കെ ഉന്തി മാറ്റി..ഒരു മെഴുകു തിരി മാത്രമേ ആ ഹാളിൽ ഉണ്ടായിരുന്നുള്ളു.. ആ മങ്ങിയ വെളിച്ചത്തിൽ
അകത്തേക്ക് നോക്കിയ ഞാൻ കണ്ടത്
ഒരു കറുത്ത ഹൂടിയിട്ട് എനിക്ക് പുറം തിരിഞ്ഞിരിക്കുന്ന കിച്ചുവിനെ..
ഇവനെന്താ നോക്കി നിൽകുന്നെന്ന് അറിയാൻ മുന്നിലേക്ക് നോക്കിയപ്പോ കണ്ടാ കാഴ്ച എന്റെ ഇതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന കാഴ്ചയായിരുന്നു….മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ച…
അവന്റെ മുൻപിൽ പ്ലാസ്റ്റിക് ഷീറ്റിലായിട്ട് രക്തത്തിൽ കുളിച് കിടക്കുന്ന ഒരു മനുഷ്യൻ …തലയിലും നെഞ്ചിലും…അല്ല ശരീരമാസകലം രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ…. വിരലുകളെല്ലാം ഒടിഞ്ഞു വികൃതമായിട്ടുണ്ട്……അയാളുടെ ചുണ്ടുകൾ തുന്നി കെട്ടിയിരുന്നു…ചെവികളതാ നിലത്തു ഷീറ്റിൽ കിടക്കുന്നു…ഭയാനകമായ കാഴ്ചാ…ഇത്…ഇത് ചെയ്തത് കി.. കിച്ചുവാണോ…
പുറകിലേക്ക് പതിയെ കാലെടുത്തു വച്ച് ഓടാൻ തുടങ്ങി…പക്ഷെ വെപ്രാളാ പെട്ടുകൊണ്ടുള്ള ഓടലിൽ സ്റ്റെപ്പിൽ കാൽ വഴുതി വീണു…. ആ നിമിഷമാണ് ഞാൻ വീണ ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയ കിച്ചു ഞാൻ അവിടെയുള്ളത് കാണുന്നത്. എന്നെ അവിടെ കണ്ടതിലുള്ള ഞെട്ടലുണ്ട് മുഖത്ത്…അവൻ പുറകിലുള്ള ആ ബോഡിയെ നോക്കി എന്റെ നേരെ തിരിഞ്ഞു വന്നു കൊണ്ടിരുന്നു..
"ലച്ചു…. ഞാനല്ലാ "
അവനതും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു…എന്നാൽ ഞാൻ വീണിടത്തു നിന്നേണീറ്റ് ഗേറ്റിന് നേരെ ഓടി.. ഒരു തരം ജീവന് വേണ്ടി ഓടുന്ന പോലെ.. പുറകിലായിട്ട് അവനും…
"ലച്ചു ഞാനല്ല…നീ ഒന്ന് കേൾക്ക്ക് "
ഇതും പറഞ് എന്റെ പിറകെ ഓടിക്കൊണ്ടിരുന്നു.
മുൻവശത്തുള്ള ആ വലിയ ഗേറ്റ് തള്ളി തുറന്ന് കാറിനടുത്തേക്ക് ഓടി.. പുറകെയായിട്ട് കിച്ചുവും.. എങ്ങനെയോ വണ്ടിക്കുള്ളിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു വണ്ടിയെടുത്ത്.. വണ്ടിക്കടുക്കെത്തിയ കിച്ചു ഗ്ലാസിൽ കൈ വച്ചു കൊണ്ട് അവനല്ലാ ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനുള്ള
💬 Comments
View all comments