0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

ഫോണെടുക്കാത്തെ…കണ്ണിൽ വെള്ളം നിറഞ്ഞു വന്നു നിലത്തേക്ക് വീണുകൊണ്ടിരുന്നു…കൂട്ടുകാരിയുടെ വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്…കളിച്ചും ചിരിച്ചും ഇത്രയും സമയം നടന്നിരുന്ന എന്നെ പെട്ടെന്ന് കണ്ണൊക്കെ കലങ്ങി ഇരിക്കുന്നത് കണ്ട് അവരൊന്ന് പേടിച്ചു….. ചോദിച്ചപ്പോ പീരീഡ്സ് ആണെന്ന് പറഞ്ഞു.. അല്ലാണ്ട് ഇപ്പൊ എന്റെ കെട്ടിയവനതാ ഫോണും ഓഫ്‌ ചെയ്ത് എന്നോട് പറയാതെ ഒരു പെണ്ണിന്റെ കൂടെ കറങ്ങുന്നൂന്ന് പറയാൻ പറ്റത്തില്ലല്ലോ…അവിടുന്ന് റോഡിലേക്കിറങ്ങി അവരെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല…തകർന്ന മനസ്സുമായി തിരിച് റൂമിലേക്ക് വന്നു കിടന്നു... രാത്രി രണ്ടരക്കായിരുന്നു തിരിച് നാട്ടിലേക്കുള്ള ട്രെയിൻ…അന്ന് രാത്രി ട്രെയിനിൽ ഉറങ്ങിയോന്ന് തന്നെ സംശയമാണ്…ആ പെണ്ണിന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നെയില്ല…ഇനി അവര് പ്രണയത്തിലാണോ.. അവളെ കണ്ടിട്ട് കിച്ചുവിന്റെ അതേ പ്രായമാണ്.. അതായിരിക്കോ…പെട്ടെന്ന് എന്നെ കല്യാണം കഴിക്കേണ്ടി വന്നപ്പോൾ അവൻ മറച്ചു വച്ചതായിരിക്കോ…പലവിധമായ ചോദ്യങ്ങൾ എന്റെ തലച്ചോറിലൂടെ ഓടിക്കൊണ്ടിരുന്നു.

വീട്ടിലെത്തി അമ്മ ചോദിച്ചപ്പോഴും പീരീഡ്‌സ് ആണെന്ന് പറഞ്ഞു.. രണ്ട് ദിവസം റൂമിനുള്ളിൽ തന്നെയായിരുന്നു…കിച്ചു ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു….

അതിനിടക്ക് അച്ഛന്റെ ഫ്രണ്ട് ആയ മോഹനങ്കിള് വിളിച്ചു…ജൂനിയർ ആയിട്ട് അസ്സിസ്റ് ചെയ്യാൻ വരുന്നില്ലേയോന്ന്.. കിച്ചു എന്നോട് ആ സംഭവത്തെ പറ്റി പറയുന്നത് വരെ അത്‌ മറക്കാന്ന് തീരുമാനിച്ചിട്ട് ഓഫീസിൽ പോകാൻ തുടങ്ങി. അങ്കിളിനെ ജോലിയിൽ സഹായിക്കലായിരുന്നു ആദ്യത്തെ ആഴ്ച.. പിന്നെ പിന്നെ ചെറു ചെറു കേസുകൾ എന്നോട് വാദിക്കാൻ പറഞ്ഞു…കുറച്ചു കേസുകളൊഴിച് ബാക്കിയുള്ളവയിലെല്ലാം ഞാൻ ജയിച്ചു കയറിയിരുന്നു…. നാട്ടിലെത്തി ഒരു അഞ്ചു ദിവസം കഴിഞ്ഞപ്പോ കിച്ചു വിളിച്ചിരുന്നു…കമ്പനിയിൽ ഒരു പ്രശനമുണ്ടായെന്നും.. അതിന്റെ തിരക്കിൽ പെട്ടതാണെന്നും…അവനത് പറഞ്ഞപ്പോ എന്റെ മനസ്സിലൂടെ പോയ ചിത്രം അവനും ആ പെണ്ണും

💬 Comments

View all comments