0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

തന്നെ സ്വിച്ച് ഓഫ്.. അവസാനം സ്മിത ചേച്ചിക്ക് വിളിച്ചു പറഞ്ഞു… കമ്പനിയിലെ എന്തേലും പ്രശ്നമാകും ഇടക്ക് അങ്ങനെ ഉണ്ടാവാറുണ്ടെന്ന് കേട്ടപ്പോ മനസ്സമാധാനമായി…ഏതായാലും വാട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു…കാണുമ്പോ തിരിച്ചു വിളിക്കലോ…എവടെ ചെന്നൈയിലെത്തി റൂമിലിരുന്ന് വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോ പുള്ളിക്കാരൻ രണ്ട് ദിവസമായി വാട്സാപ്പിൽ കയറിയിട്ട്… ചിലപ്പോ കമ്പനി പ്രശ്നങ്ങൾ എന്തേലുമായിരിക്കും…റൂമിൽ കയറിയിട്ടും അവന്റെ കോളിന് വേണ്ടി കാത്തു നിൽക്കുന്ന എന്നെ കൂട്ടുകാരികൾ കളിയാക്കാൻ തുടങ്ങിയപ്പോ അതങ്ങാട് വിട്ടു…ഏതായാലും മെസ്സേജ് അയച്ചില്ലേ.. മൂന്നു ദിവസത്തെ ട്രിപ്പായിരുന്നു..

പ്രേത്യേകിച് പ്ലാനിങ് ഒന്നുമില്ലാത്തത് കൊണ്ട് അവിടെയുള്ള മ്യൂസിയത്തിലും അമ്പലങ്ങളിലും എംജെആർ ഫിലിം സിറ്റിയിലും കയറിയിറങ്ങി…വൈകുന്നേരം മറിന ബീച്ചിലും പോയി ചുറ്റിയടിച്ചു…

മൂന്നാം ദിവസം രാത്രിയായിരുന്നു അത്‌ കണ്ടത്…ചെന്നൈ നൈറ്റ്‌ ലൈഫ് കാണാൻ രാത്രി എട്ടരക്ക് ശേഷം ഞങ്ങളെല്ലാവരും കൂടെ തിരക്കുള്ള സ്ട്രീറ്റ്റിൽ നടക്കാനിറങ്ങി…തെരുവുകളിൽ നിരത്തി വച്ചിരിക്കുന്ന പല വിധത്തിലുള്ള ഭക്ഷണപാദർത്ഥങ്ങളും വാങ്ങി കഴിച്ചു കൊണ്ട് ഞങ്ങൾ മുന്നേറി കൊണ്ടിരുന്നു…അവസാനമെന്ന നിലക്ക് ഒരു കൂൾബാറിൽ കയറി ഓർഡറും കൊടുത്ത് ഇരുന്നു…സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തുകൂടെ ഒരാണും പെണ്ണും പോകുന്നത്…പല കപ്പിൾസും പോകുന്നുണ്ടെങ്കിലും അവരിലേക്ക് മാത്രമായി എന്റെ ശ്രദ്ധ പതിക്കാൻ കാരണം ആ ആണിന് എന്റെ കിച്ചുവിന്റെ മുഖച്ചായയായിരുന്നു…അല്ല എന്റെ കിച്ചു തന്നെയായിരുന്നു അത്‌.. അവനടുത്ത് നിൽക്കുന്ന പെണ്ണിനെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഹൃദയത്തെ തണുപ്പ് പൊതിയുന്നത് പോലെ അനുഭവപെട്ടു…ഫോണെടുത്തു കിച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും അവനെടുക്കുന്നില്ല.. ഒരു തരം നിർവികാരത… അവരങ്ങനെ സംസാരിച്ചു നടന്നു കൊണ്ട് കണ്ണിൽ നിന്നും മറഞ്ഞു…അവിഹിതമാണോ അതോ അവന്റെ ഫ്രണ്ട് ആണോ…എന്തിനേറെ പറയുന്നു എന്നെ ചതിക്കാണോന്ന് വരെ തോന്നി…എന്താ അവന് എന്നോട് പറഞ്ഞാ…അവനെന്താ

💬 Comments

View all comments