Chapter Title : ലക്ഷ്മി 9 [Maathu]
അവളെടുക്കാനായിരിക്കും... താൻ ജോലിക്ക് പോയാൽ അധിക സമയവും ഇവളുടെ കൂടെ ആയിരിക്കും... ഇവളാണെ ഇവനെ എടുത്ത് ഈ പറമ്പ് മുഴുവൻ ചുറ്റും നടന്നോളും ...
"കിച്ചു വന്നിട്ടുണ്ട് "
പതിഞ്ഞ സ്വരത്തിൽ അവളെന്നോട് പറഞ്ഞു..
'മ്മ്….നീ പൊക്കോ ഞാൻ ഇവനെ ഡ്രസ്സ് ഇട്ടുകൊടുക്കട്ടെ "
അവളങ്ങനെ താഴേക്ക് പോയി...
നഗ്നനനായി തന്റെ തോളത്തു കിടക്കുന്ന കണ്ണനെ എടുത്ത് ബെഡിൽ കിടത്തി..
"നിന്റെ അച്ഛൻ വന്നല്ലോടാ "
അതും പറഞ് അവന്റെ കവിളിൽ ഒന്ന് തഴുകി അലമാരയിൽ നിന്നും ചെറിയ കയ്യില്ലാത്ത ടിഷർട്ടും ഒരു കുഞ്ഞു ട്രൗസറും എടുത്തു..
ആ കുഞ്ഞിക്കാലിലൂടെ അവന്റെ ട്രൗസർ ഇട്ടുകൊടുത്തു.
ആ സമയത്താണ് വാതിൽ അടയുന്ന ശബ്ദം കേൾക്കുന്നത്... നോക്കിയപ്പോ കിച്ചുവാണ്.... കൺതടങ്ങൾ കറുത്ത് വന്നിട്ടുണ്ട്.. ഉറക്കമില്ലേ ആവോ അതോ കമ്പനി കാര്യങ്ങൾ നോക്കി ഇങ്ങനെ ആയതോ.. ക്ലീൻ ഷേവ് ചെയ്തിട്ടുണ്ട്... ഇപ്പൊ കണ്ടാൽ വയസ്സ് കുറഞ്ഞ പോലെ... തന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ട്... എന്തോ തിരിച്ച് നൽകാൻ കഴിഞ്ഞില്ല... എങ്ങനെ കഴിയും...
അവനെ കണ്ടപ്പോൾ കട്ടിലിലുള്ള ആള് ഓൺ ആകാൻ തുടങ്ങി.. കൈ കാലിട്ടടിക്കലും കൂക്കികൊണ്ടും അവന്റെ അച്ഛനെ കണ്ടതിലുള്ള സന്തോഷം അവൻ കാട്ടികൊണ്ടിരുന്നു...
കിച്ചു കണ്ണനരികിലേക്ക് നടന്നു.
"അച്ഛന്റെ കണ്ണാ "
അതും വിളിച് അവന്റെ ഇരുവശത്തും കൈ കുത്തി അവനെ കൊഞ്ചിച്ചു കൊണ്ട് ആ നുണകുഴിയുള്ള കവിളിൽ ഒരു ഉമ്മയും കൊടുത്തു..
അവനടുത്തേക്ക് പോയ നിമിഷം കണ്ണനവന്റെ കുഞ്ഞി കൈ കൊണ്ട് കിച്ചുവിന്റെ ഷർട്ടിൽ പിടിച്ചു അവനെ എടുക്കാൻ എന്നോണം കിടന്നു..
ഇവര് അച്ഛനും മോനും തമ്മിൽ ഉള്ളേടത് നമുക്കെന്ത് കാര്യം... കയ്യിലുള്ള ഷർട്ട് ബെഡിൽ വച്ചു കിച്ചുവിനെ മറികടന്നു വാതിലിന് നേരെ നടന്നു.. പുറത്തേക്ക് ഇറങ്ങാൻ നേരത്ത് കിച്ചു വിളിച്ചെങ്കിലും കേട്ട ഭാവം നടിക്കാതെ തായേക്ക് ഇറങ്ങി..
അടുക്കളയിൽ അമ്മ ചായ ഉണ്ടാക്കുന്നുണ്ട്... ദേവു പലഹാരങ്ങൾ പ്ലേറ്റുകളിലേക്ക് നിരത്തി വയ്ക്കുന്നുമുണ്ട്...
ഞാനവിടെയുള്ള തിണ്ണയിൽ കയറിയിരുന്നു...
ഗ്യാസ് ഓഫ് ചെയ്ത് ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുന്നുണ്ട് അമ്മ.
"ഡി... പോയി കിച്ചൂനെ വിളിച്ചേ ചായ കുടിക്കാൻ "
'പിന്നെ എനിക്കൊന്നും വയ്യ
💬 Comments
View all comments