Chapter Title : ലക്ഷ്മി 9 [Maathu]
പാൽപ്പേടയിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചു അവൻ കണ്ണന് നേരെ കൊണ്ട് പോയി..
"അത് കൊടുക്കേണ്ട "
അത് കേട്ടപ്പോ കണ്ണന് കൊടുക്കാൻ പോയത് അവൻ തന്നെ കഴിച്ചു....എനിക്കെന്താ തരാത്തെ എന്ന ചോദ്യ ഭാവത്തോടെ കണ്ണൻ കിച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്... അത് കണ്ട് അവൻ കണ്ണന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ഇനി നോക്കീട്ട് കാര്യമില്ലന്ന് മനസ്സിലായ കണ്ണൻ തന്റെ കുഞ്ഞി കൈകൾ കൊണ്ട് ടേബിളിൽ നിരത്തി വച്ചത് എടുക്കാൻ ഒരു പായ്ശ്രേമം നടത്തി.
കിച്ചു പ്ളേറ്റിലുള്ള അവിലോസും പൊടി സ്പൂണ് കൊണ്ട് വായെക്ക് എടുത്തിടലും മടിയിലിരിക്കുന്ന കണ്ണൻ ചായ ഗ്ലാസിനടുത്തേക്ക് കൈ കൊണ്ട് പോയതും ഒരുമിച്ചായിരുന്നു... വായിലിട്ടത് മറന്ന് കണ്ണന്റെ കൈ തടഞ് എന്തോ പറയാൻ പോയതും പൊടി തൊണ്ടയിൽ കുടുങ്ങി ചുമക്കാൻ തുടങ്ങി..
താൻ ചെയ്ത് കൊടുക്കേണ്ട ആവശ്യമില്ലാന്ന് മനസിനോട് പറഞ്ഞെങ്കിലും കൈ യാന്ത്രികമായി തന്നെ അവന്റെ മുതുകത്ത് തടവാൻ തുടങ്ങി. വായിലുള്ള പൊടി പുറത്ത് പോകേണ്ട എന്ന് വിചാരിച്ചിട്ട് കൈ കൊണ്ട് പൊത്തി പിടിച്ചതോണ്ട് നിലത്തൊന്നും ആയില്ല.. എല്ലാം അവന്റെ കയ്യിൽ തന്നെ ഉണ്ട്.. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ടുണ്ട്... ഇതൊക്കെ കണ്ടിട്ട് അവന്റെ കയ്യിലുള്ള കണ്ണന്റെ മുഖം ആകെ പേടിച് വിളറി പോയി...
സ്വയമേ മാറിലിട്ട തോർത്ത് കൊണ്ട് കിച്ചുവിന്റെ മുഖത്ത് പറ്റിയത് തുടച്ചു കൊടുത്തു.എന്തോ എത്രയൊക്കെ പറഞ്ഞാലും തന്റെ കെട്ടിയവനല്ലേ... തന്റെ ആദ്യത്തെ പ്രണയമല്ലേ..തന്റെ കുഞ്ഞിന്റെ അച്ഛനല്ലേ ...കയ്യിൽ പറ്റിയത് അവൻ തന്നെ പോയി കഴുകി ഗ്ലാസിൽ അവശേഷിച്ചിരിക്കുന്ന ചായയും കുടിച് കണ്ണനെയും എടുത്ത് ഉമ്മറത്തേക്ക് നടന്നു...അച്ഛന്റെയും മകന്റെയും പോക്കും നോക്കി കുറച്ചു നേരം അങ്ങനെ നിന്നു.. അവനൊന്നു പറഞ്ഞാൽ തീരാവുന്നതേ ഉള്ളു... അങ്ങനെ പറഞ്ഞാൽ തീരുമോ... അതാണോ ഞാൻ കണ്ടത്.....ആഹ്....എന്തോ ആകട്ടെ ... ടേബിളിലിരിക്കുന്ന പ്ലേറ്റും ഗ്ലാസുമെടുത്ത് അടുക്കളയിലേക്ക് നടന്നു..
അവിടെ ശാന്തേച്ചിയും അമ്മയും ദേവുവും ഇരുന്ന് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്...
"ശാന്തേച്ചി... ആക്‌സിഡന്റ് ആയ ആൾക്ക് എങ്ങനെണ്ട് "
'വല്ലാണ്ട് കുഴപ്പല്ല്യ... ചെറിയ പൊട്ടലും മുറിവും ഉള്ളു... അല്ല... കണ്ണനെവിടെ ഉറങ്ങാണോ '
"അല്ല... കിച്ചു വന്നകിണ്... അവന്റെ അടുത്താ "
💬 Comments
View all comments