0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 435

'അല്ലടി... നിനക്ക് ഓഫീസ് പോയി വരാൻ അവന്റെ വീട്ടിൽ നിന്നല്ലേ സുഖം.. ഇവിടുന്ന് എത്ര യാത്ര ചെയ്യണം '

"ഞാൻ ജോലിക്ക് പോയ കൊച്ചിനെ ആരാ നോക്കാ... അവിടെ സ്മിത ചേച്ചിക്ക് തന്നെ നോക്കാൻ മൂന്നെണ്ണമുണ്ട്... ഇവിടെയാകുമ്പോ അമ്മയും ദേവൂവും ഇല്ലേ "

'മ്മ്.. അല്ല... എന്നാ പിന്നെ അവനോട് ഇവിടെ നിൽക്കാൻ പറഞ്ഞൂടെ..'

"ഏയ്യ്... കമ്പനി കാര്യങ്ങൾ ഒന്ന് പഠിച്ച് വരുന്നേ ഉള്ളു അവൻ .. അതോണ്ട് അവിടെ തന്നെ വേണം..."

കുറച്ചു കഴിഞ്ഞപ്പോ ശാന്തേച്ചി കിച്ചുവിനെയും കണ്ണനെയും കണ്ട് കുശലം പറഞ്ഞു തിരികെ പോയി.. അമ്മയും ദേവൂവും അവനോട് ഓരോന്ന് പറഞ്ഞു ഉമ്മറത്തിരുന്നു... ടീവി കാണാന്ന് വച്ച രണ്ട് ദിവസമായി അതിന്റെ പൈസ തീർന്നിട്ട് വേറെ നിവർത്തിയില്ലാതെ ഞാനും ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു... അച്ഛനും മോനും നല്ല കളിയാണ്..കൂടെ അമ്മയും ദേവൂവും അവനെ കൊഞ്ചിക്കുന്നുണ്ട്....കിച്ചുവിന്റെ കവിളും മൂക്കും കടിക്കാണ് കണ്ണൻ .. അതോണ്ട് തന്നെ അവന്റെ മുഖം മുഴുവൻ കണ്ണന്റെ ഉമിനീര് കൊണ്ട് നിറഞ്ഞിട്ടുണ്ട്... അച്ഛനും അമ്മയ്ക്കും ദേവുവിനും പിന്നെ സ്മിത ചേച്ചിക്കും ചേട്ടനും മാത്രമേ ഞാനും കിച്ചുവും തമ്മിൽ പ്രേശ്നത്തിലാണെന്ന് അറിയുകയുള്ളു.. പക്ഷെ എന്ത് പ്രേശ്നമാണ് എന്ന് ആർക്കും അറിയില്ല... ഞാൻ ആരോടും പറഞ്ഞിട്ടുമില്ല.... അയൽവാസികളും ബന്ധുക്കളും വിചാരിച്ചിരിക്കുന്നത് കണ്ണൻ ചെറുതായത് കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നാണ് ... അങ്ങനെയാണ് ചോദിക്കുന്നവരോടൊക്കെ പറഞ്ഞത്...

ഇതു പോലെ നാല് ദിവസമോ അഞ്ചു ദിവസമോ കൂടുമ്പോൾ കിച്ചു വരുംഎന്നെയും മോനെയും കാണാൻ ...അവനെ കണ്മുന്നിൽ കണ്ടാൽ കാണാത്ത പോലെ നടിക്കാറാണ് ചെയ്യുക…പലവട്ടം അവൻ വന്നു വിളിച്ചിരുന്നു. കൂടെ പോരാൻ…. സ്മിത ചേച്ചി എന്നും വിളിക്കാറുണ്ട്.. കണ്ണന്റെ കാര്യവും ജോലിയെ പറ്റിയുള്ളതും തിരക്കും.... എന്നെ വെറുപ്പിക്കേണ്ട എന്ന് വച്ചിട്ടായിരിക്കും എന്താ ഞാനും കിച്ചുവും തമ്മിലുള്ള പ്രേശ്നമെന്ന് ഇത് വരെ ചോദിച്ചിട്ടില്ല.... പാവം.. ഞങ്ങടെ കാര്യം ഓർത്ത് അതിന് നല്ല ആധിയുണ്ട്.. ഒരു ദിവസം കണ്ണനെയും കൊണ്ട് അങ്ങോട്ട് പോണം... ഇവിടേക്ക് ഇടക്ക് ഇടക്ക് കാണാൻ വരുന്നതാണ്...

കാലിന്മേൽ ചീതലടിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് പുറത്ത് വന്നത്... സന്ധ്യാനേരാമായിരിക്കുന്നു...മഴ അതിന്റെ എല്ലാ

💬 Comments

View all comments