Chapter Title : ലക്ഷ്മി 9 [Maathu]
ശക്തിയിലും പെയ്യാൻ തുടങ്ങിയിരിക്കുന്നു.. ഇടിയും മിന്നലും തലങ്ങും വിലങ്ങും നടക്കുന്നുണ്ട്... കണ്ണൻ കിച്ചുവിന്റെ നെഞ്ചിൽ പതുങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്....
ചീതൽ വല്ലാതെ കൂടാൻ തുടങ്ങിയിരിക്കുന്നു.. കറന്റ് കാറ്റടിച്ചപ്പോഴേ പോയിരിക്കുന്നു.. കയ്യിലൊരു എമർജൻസി ലാമ്പുമായിട്ട് വന്ന അമ്മ എല്ലാവരോടും അകത്തേക്ക് കയറാൻ പറഞ്ഞു..
അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഒരു കാർ വന്ന് ഗേറ്റിൽ നിന്നത്...
കൂട്ടുകാരന്റെ മോന്റെ കല്യാണം കഴിഞ്ഞ് വരുന്ന അച്ഛനായിരുന്നു അതിൽ ...
ദേവു അകത്ത് പോയി കുട എടുത്ത് വരാൻ നിന്നപ്പോഴേക്കും അച്ഛൻകാർ ഷെഡ്‌ഡിലേക്ക് കയറ്റി നിർത്തി അവിടെന്ന് മഴയും കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറി....
"കിച്ചു എപ്പോ വന്നു "
'വൈകുന്നേരം '
"അല്ല... നിന്റെ വണ്ടി അല്ലെ ആ മഴയും കൊണ്ട് കിടക്കിനെ "
'അത് കുഴപ്പല്യ... ഞാൻ അച്ഛനെയും കൂടെ കണ്ടിട്ട് പോകാന്ന് കരുതി '
"ഏയ്.. ഇന്നിനി ഈ മഴയത്ത് പോകാൻ നിൽക്കണ്ട..."
'അയ്യോ അത് പറ്റില്ല.. എനിക്ക് നാളെ രാവിലെ ഓഫീസിൽ പോകണം.. ഒരത്യാവശ്യമുണ്ട് '
"ഓഫീസിലേക്ക് ഇവിടുന്നും പോകാം... ഇന്നിനി ആരും ഇവിടുന്ന് പോകുന്നില്ല ഞാൻ വിടില്ല "
അകത്തു നിന്ന് ഒരു തോർത്തു കൊണ്ട് വന്ന് അമ്മ പറഞ്ഞു..
"ആ വണ്ടി ഷെഡ്‌ഡിലേക്ക് കയറ്റി വച്ചേക്ക്... മഴ വല്ലാണ്ട് കൊള്ളിക്കേണ്ട "
അച്ഛനതും പറഞ് അമ്മ കൊണ്ട് വന്ന തോർത്തു കൊണ്ട് തല തുവർത്താൻ തുടങ്ങി.
അപ്പോഴേക്കും ദേവു കുടയും തപ്പി കണ്ടു പിടിച് അങ്ങോട്ടേക്ക് എത്തിയിരുന്നു...
കിച്ചു കണ്ണനെ ദേവുവിനെ ഏൽപ്പിച്ച് കുട വാങ്ങി മുറ്റത്തേക്കിറങ്ങാൻ നിന്നു
"ലച്ചു.. നീയും കൂടെ പോ.. എങ്ങനെ അവന് ഒറ്റക്ക് ചെയ്യാ "
അച്ഛനത് എന്നെ നോക്കി പറഞ്ഞപ്പോ ഞാൻ അവന്റെ അടുത്തേക്ക് നടന്നു..
ഒരു കുടയിൽ ഞങ്ങളിങ്ങനെ ബൈക്കിനടുത്തേക്ക് നടന്നു... അവനെന്റെ തോളിലൂടെ കയ്യിട്ട് ചേർത്തു നിർത്തിയിരുന്നു...
ബൈക്കിനടുത്തെത്തി അവൻ കുട എന്റെ കയ്യിലേക്ക് വച്ചു തന്നു. ചാവി എടുക്കാത്തത് കൊണ്ട് തന്നെ ബൈക്ക് ഉന്തി കൊണ്ട് ഷെഡിലേക് കയറ്റി വയ്ക്കേണ്ടി വന്നു.. അത് കൊണ്ട് തന്നെ പകുതി മുക്കലും ഞങ്ങൾ നനഞ്ഞിരുന്നു....
💬 Comments
View all comments