0%

Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 38843

ok ഞാനൊന്ന് പുറത്ത് പോവാ

രാജീവ്‌ : എങ്ങോട്?

മരിയ : സ്റ്റീഫൻ വിളിച്ചിരുന്നു അവന്റെ കൂടെ ഔട്ടിങ്ങിന് പോവാനായിട്ട്

രാജീവ്‌ : ഓഹ് അവനുമായിട്ട് റിലേഷൻഷിപ് ബ്രേക്ക്‌ അപ്പ്‌ ഏന്നാണല്ലോ നേരത്തെ ഇയാൾ പറഞ്ഞിരുന്നത്

മരിയ : ആഹ് അത് ഞങ്ങൾ സംസാരിച് ശരിയാക്കി.. പിന്നെ എന്റെ കുറച്ചു ഡ്രസ്സ്‌ ഞാൻ മാറിത് റൂമിലുണ്ട് അത് ഒന്ന് വാഷ് ചെയ്തേക്കണേ

രാജീവ്‌ : ഞാനോ?

മരിയ : അല്ലാതിവിടെ വേറെ ആരാ? ഞാൻ സാറിനോട് പറയണമെന്ന് കരുതിയ ഇരിക്കുയായിരുന്നു ഇവിടെ ജോലിക്ക് ആരെങ്കിലും ഏർപ്പാടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു

രാജീവ്‌ : അതൊക്കെ എന്തിനാ ഇത് വരെ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ലല്ലോ

മരിയ : എങ്കിൽ പിന്നെ വീട്ടിലെ ജോലിയൊക്കെ ഇനി മുതൽ സർ ഒറ്റക്ക് ചെയ്താൽ മതി എന്റെ ഹെല്പ് പ്രതീക്ഷിക്കണ്ട

രാജീവ്‌ : എടൊ ഒരു ആളെ ജോലിക്ക് നിറുത്താനൊക്കെ നല്ല ക്യാഷ് ചിലവ് വരും ഇനി ഇപ്പോ നിർത്തിയ തന്നെ അവർ ഏത് തരക്കാർ ആണെന്ന് എങ്ങനെ തിരിച്ചറിയും

മരിയ : സാറിനെ കൊണ്ട് പറ്റില്ലെങ്കിൽ ഞാൻ ഏർപ്പാട് ആക്കിക്കോളാം ക്യാഷ് മാത്രം കൊടുത്താൽ മതി ഞാൻ ഇറങ്ങുവാ

മരിയ പുറത്തേക്ക് പോയതും രാജീവിന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ പൊട്ടി മുളക്കാൻ തുടങ്ങി തനിക്ക് പിഴച്ചോ എന്ന സംശയം അവനെ ആസ്വസ്ഥമാക്കി ലക്ഷ്മിയുടെ ഇതുവരെ ജീവിതത്തിൽ അവന്റെ വാക്കുകളെ ധിക്കരിച്ചിട്ടില്ല കല്യാണം കഴിഞ്ഞിടെ അവൾക്ക് ഒരു ജോലി ശരി ആയിരുന്നു മോശമില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു എങ്കിലും വീട് നോക്കാൻ വേറെ ആരും ഇല്ല എന്ന കാരണം പറഞ് രാജീവാണ് അവളെ തടഞ്ഞത് ഇന്ന് മരിയ തന്റെ വാക്കുകൾക്ക്‌ ഒരു വിലയും തരുന്നില്ലന്ന യാഥാർഥ്യം അവൻ തിരിച്ചറിഞ്ഞു.

കാറിൽ ഇരുന്ന് നല്ല മയക്കത്തിലാണ് ലക്ഷ്മി. റഫീഖ് വണ്ടി ഓടിച്ചു അവന്റെ വീട്ടിലേക്ക് എത്തിയിരുന്നു

റഫീഖ് : ലച്ചൂ..

ലക്ഷ്മിയുടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു

ലക്ഷ്മി : ഹ്മ്മ്.. എന്ത് പറ്റി?

റഫീഖ് : വീടെത്തി

ലക്ഷ്മി : എനിക്കെന്തോ പേടി പോലെ

റഫീഖ് : എന്തിനാ പേടിക്കുന്നെ

💬 Comments

View all comments