0%

Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 137.9K

റഫീഖ് : ഇല്ലുമ്മ വിശന്നിട്ടു കണ്ണ് കാണുന്നില്ല വേഗം എന്ധെലും എടുത്ത് വെക്ക്

ലക്ഷ്മി : എനിക്ക് ഒന്നും വേണ്ട ചെറിയൊരു തലവേദന ഒന്ന് കിടക്കണം

ഉമ്മ : ദാ ആ കാണുന്നത റാഫീടെ മുറി ഉമ്മ അവിടെ ഇന്ന് രാവിലെ വൃത്തി അക്കിത മോൾ അവിടെ പോയി കിടന്നോ

ഇത് കേട്ടതും റഫീഖിനെ നോക്കി തലയാട്ടി കൊണ്ട് ലക്ഷ്മി റൂമിലേക്ക് നടന്നു

റഫീഖ് നേരെ തീന്മേഷയിലേക്ക് ഇരുന്നു ഉമ്മയുണ്ടാക്കിയ നെയ് പത്തലും ആട്ടിറച്ചിയും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി

ഉമ്മ : നീ എന്തിനാ ഈ ധൃതി കൂട്ടുന്നെ പതിയെ കഴിക്ക്

റഫീഖ് : അല്ലുമ്മ ഇത്രയും നല്ല നെയ്പത്തലും ഇറച്ചി കറിയും മുന്നിൽ കൊണ്ട് വച്ചിട്ട് പതുകെ തിന്നാൻ പറഞ്ഞ എങ്ങനെയാ അല്ലെങ്കിലും ഉമ്മാടെ കയ്യ് കൊണ്ട് എന്ത് ഉണ്ടാക്കിയാലും ഫൈവ് സ്റ്റാർ ഫുടൊക്കെ മാറി നിക്കും

ഉമ്മ : നീ എന്നെ ഓരോന്നു പറഞ് സോപ്പ് ഇടണ്ട ഉപ്പയോട് കുടി ആലോചിച് ഏറ്റവും അടുത്തു തന്നെ നിന്റെ നിക്കാഹ് നടത്തണം ഇത്തയോടും നീ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ

റഫീഖ് : ഇല്ലുമ്മ ഇനി എല്ലാം ഒന്ന് പറഞ് ശരിയാക്കി എടുക്കണം

ഉമ്മ : ദ ഇതുടെ കഴിക്ക്

ഉമ്മ അവന് നേർക്ക് വീണ്ടും ഒരു പത്തൽ നീട്ടി

റഫീഖ് : അയ്യോ മതി ഉമ്മ ഇനീം കഴിച്ച എന്റ വയർ പൊട്ടും

റഫീഖ് എഴുനേറ്റ് കയ്യ് കഴുകി കൊണ്ട് ഉമ്മയോട് പറഞ്ഞു

റഫീഖ് : ഉമ്മ എങ്കി ഞാൻ ഒന്ന് റൂമിലേക്ക്ചെല്ലട്ടെ അവൾക് അവിടെ ഒറ്റക്ക്

💬 Comments

View all comments