Chapter Title : ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]
എന്തും അയാളുടെ കയ്യില്‍ കൂടെ കേറി എറങ്ങി പോയതാണ് .
ഡേവിഡ് ഏട്ടന്‍ പണ്ടെങ്ങോ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു .പുള്ളിയുടെ ഭാര്യ മരിച്ചതിന് ശേഷം
തരികിട എല്ലാം നിര്‍ത്തി മകള്‍ക്ക് വേണ്ടി ജീവിക്കുക ആണിപ്പോള്‍ . എന്നു വെച്ചു ആള്‍ പഞ്ച പാവം ആയി എന്നല്ല ..എന്തിനും ഏതിനും പോന്ന ഒരു ഗുണ്ട ടീം തന്നെ പുള്ളിക്കു ഉണ്ട് ..ഹലോ ..ഹലോ .. നീ വല്ലതും കേള്‍ക്കുന്നുണ്ടോ ..
ഡേവിഡ് ഏട്ടന്റെ ആ വിളിയില്‍ ആണ് വീണ്ടും ബോധത്തിലേക്ക് വന്നത് ..
അത് ഡേവിഡ് ഏട്ടാ ഞാന്‍ അറിഞ്ഞില്ല അയാള്‍ ദാമോദറിന്റെ ആളാണ് എന്നു ..അന്നേരത്തെ ഒരു ആവേശത്തില്‍ ഞാന്‍ വല്യ ഡയലോഗ് അടിച്ചും പോയി ..അത് ഇത്രക്ക് അങ്ങ് കേറി മൂക്കും എന്നു ഞാന്‍ വിചാരിച്ചില്ല ...അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ..
എനിക്കു പ്രശ്നം ഒന്നും ഇല്ല ..പക്ഷേ നീ പേടിക്കണം ..എന്നെ നേരത്തെ ആ ദാമോദറിന്റെ ശിങ്കിടി വിളിച്ചിരുന്നു ..ഞാനും നീയും തമ്മില്‍ എന്താ പരിചയം എന്നു ചോദിച്ചു ..നമ്മള്‍ തമ്മില്‍ ക്ലബില്‍ വെച്ചുള്ള പരിചയം ആണെന്ന് ആണ് ഞാന്‍ പറഞ്ഞത്. എന്തായാലും അയാള്‍ നിന്റെ ഡീറ്റിയേല്‍സ് എല്ലാം എടുത്തിട്ടുണ്ട് ..എപ്പോ വേണേലും നിനക്കു അയാളുടെ അടുത്ത് നിന്നു ഉള്ള വിളി വരാം ..ഒന്നെങ്കില്‍ അയാള്‍ അല്ലെങ്കില്‍ അയാളുടെ ഏതെങ്കിലും PA.. .. നീ പേടിക്കണം ആദി ..അത്രയും പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഫോണ്‍ കട്ട് ചെയ്തു ..
അയ്യോ ഞാന്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നു പോയി ..
ഞാന്‍ ആദ്വിക്ക് ..ആദ്വിക്ക്
💬 Comments
View all comments