Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ഭംഗി എടുത്തു കാട്ടുന്നു “അപ്പം പെണ്ണിന് എന്‍റെ ഉപദേശം കൊണ്ട് ഗുണം ഉണ്ട് “
“ഒന്ന് പോടീ .ടെന്‍ഷന്‍ അടിച്ചിട്ട് വയ്യാ “
“ഒന്ന് പൊക്കോണം പ്രേമിക്കാന്‍ ചെല്ലുന്മ്പോള്‍ ആണ് ടെന്‍ഷന്‍ ..” .അവര്‍ മുന്നാളും ഹോസ്ടലിനു പുറത്തു അവര്‍ കൂടാറുള്ള കോഫി ഷോപ്പിലേക്ക് നടന്നു .
ആദര്‍ശും രാകേഷും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു .രണ്ടു ആളും ദിയ യുടെ തീരുമാനത്തെ അഭിനന്ദിച്ചു .അയാളെ കാത്തിരിക്കുമ്പോള്‍ എല്ലാം ദിയയുടെ ഉള്ളില്‍ നല്ല പേടി ഉണ്ടായിരുന്നു.കൃത്യം നാല് മണി ആയപ്പോള്‍ വിക്രമിന്‍റെ കാര്‍ ഷോപ്പിനു അടുത്തേക്ക് പാഞ്ഞു വന്നു .കടയില്‍ ഉള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ വില കൂടിയ കാറിലേക്ക് അതീന്നു ഇറങ്ങുന്ന ആളെ നോക്കുന്നത് കണ്ടപ്പോള്‍ ദിയ അറിയാതെ മെര്‍ലിന്‍ പറഞ്ഞത് ഒക്കെ ഓര്‍ത്തു .
അയാള്‍ ഒരു കൂളിംഗ് ഗ്ലാസ് വച്ചിട്ട് ഉണ്ടായിരുന്നു .ഒരു റെഡ് ഷര്‍ട്ട് ജീന്‍സും ആയിരുന്നു വേഷം .” ഹായ് ..ഫ്രണ്ട്സ്” അയാള്‍ എല്ലാവരെയും കൈ കാണിച്ചു കൊണ്ട് അകത്തേക്ക് കയറി . അയാള്‍ കൂളിംഗ് ഗ്ലാസ് എടുത്ത ദിയയുടെ കണ്ണുകളില്‍ നോക്കി .ദിയക്ക് ഒരു നാണം കലര്‍ന്ന ചിരി വന്നു .അവളുടെ ഹൃദയം അറിയാതെ ഇടിച്ചു .
“അയാള്‍ അധികാരത്തില്‍ ഒരു കസേര എടുത്തു അവരുടെ ഒപ്പം ഇരുന്നു . “ഇത് ആണോ നിങ്ങളുടെ താവളം .” അയാള്‍ എല്ലാരോടും ആയി ചോദിച്ചു . “ഞങ്ങള്‍ പാവങ്ങള്‍ക്ക് കൂടാനും വല്ല്യ ക്ലബുകള്‍ ഒന്നും ഇല്ലേ “ .രാകേഷു ആണ് പറഞ്ഞത് .
“പോടെ പോടെ ..എല്ലാര്ക്കും ചിലവ് ഇന്ന് എന്‍റെ വക നമ്മുക്ക് പുറത്തു എവിടേലും ഒന്ന് കറങ്ങാം “ ഇപ്പോളെ റെഡി ..മെര്‍ലിന്‍ ചാടി എഴുനേറ്റു . ദിയ അല്‍പ്പം ചമ്മലോടെ ഇരുന്നത്തെ ഉള്ളൂ .
കാറില്‍ ബാക്കില്‍ നാല് പേര് കയറി .ബാക്കില്‍ കയറാന്‍ ഒരുങ്ങിയ ദിയയെ വിക്രം തടഞ്ഞു .”ദിയ ഫ്രെണ്ട് സീറ്റില്‍ പോരൂ ബാക്കില്‍ അവര കയറട്ടെ “
മെര്‍ലിന്‍ അവളെ ഇടം കണ്ണിട്ടു നോക്കി . ദിയ അല്പം അകല്ച്ചയോടു ഇരുന്നു .അവള്‍
💬 Comments
View all comments