Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ദിയ ഐസ്ക്രീം നുണയുന്നതിനിടെ ചോദിച്ചു . “അടുത്ത ആഴ്ച മുതല്‍ യൂണിവേര്‍സിറ്റി ആര്‍ട്സ് സ്പോര്‍ട്സ് എല്ലാം തുടങ്ങുക അല്ല ബോക്സിംഗ് ഞാന്‍ ആണ് നമ്മുടെ കോളജിന്‍റെ പ്രതി നിധി .” “..ബോക്സിംഗ് ഒക്കെ വല്ല്യ ഇക്ഷ്ടം ഉള്ള ആള്‍ അല്ലെ ..ഞാന്‍ വന്നത് കൊണ്ട് ഉള്ള പാഷന്‍ കളയണ്ടാ “ “അതൊക്കെ ശരി തന്നെ .പക്ഷെ ഇപ്പോള്‍ ബോക്സിങ്ങ് വന്നത് ഒരു മാതിരി വായില്‍ പുണ്ണ് പോലെയാ “ “അത്ന്താ “ “ കേട്ടിട്ട ഇല്ലേ ..ആലിന്കായ പഴുതുപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് .” ദിയ അറിയാതെ ചിരിച്ചു പോയി. അവളുടെ നിഷ്കളങ്കമായി മോഹിനിയംമായി നുണകുഴി വിടര്തിയുള്ള ചിരി കണ്ടപ്പോള്‍ വിക്രത്തിന്‍റെ ഹൃദയം ഇളകി “എന്താ ചിരിയാ ..ഇങ്ങനെ ചിരിക്കാതെ പൊന്നെ ..ഞാന്‍ പിന്നെ ഒന്നും നോക്കില്ലേ ..നിന്നെ കൊണ്ടേ ഇവിടുന്നു പോകൂ “
“ഹ്മം .” ദിയ ഒരു കപട ദേക്ഷ്യം കാട്ടി .
മറ്റുള്ളവര്‍ വിളിക്കും വരെ രണ്ടു ആളും സംസാരം തുടര്‍ന്ന് .
“ദിയ മോളെ നേരത്തെ ചെന്നില്ലേല്‍ പിന്നെ വാര്‍ഡന്‍ ഗേറ്റ് അടക്കും “ .നീന ഒരു കള്ളച്ചിരിയോടെ പിന്നില്‍ നിന്ന് പറഞ്ഞു . വിക്രം തന്നെ അവരെ ഹോസ്ടലില്‍ കൊണ്ട് ഇറക്കി .
വിക്രം ബാലുവിനെ പോലെ അല്ല .കുറെ കൂടി “manly “ ആണ് .ദിയ മനസ്സില്‍ കരുതി . രാത്രി കടന്നപ്പോള്‍ ആണ് മെര്‍ലിന്‍ ചോദിച്ചത് . “ഡീ നിന്‍റെ ഫോണില്‍ ബാലുവിന്‍റെ കുറെ മിസ്സ്ഡ് കാള്‍ കണ്ടിരുന്നു ..നീ അവനോട് പറഞ്ഞിരുന്നോ “ അയ്യോ ദിയ തലയില്‍ കൈ വച്ച് “ ഇല്ലെടീ ഞാന്‍ അക്കാര്യം തന്നെ മറന്നു പോയ്യി “ “ഹ്മം ഹ്മം അപ്പം പെണ്ണ് ശരിക്കും ഉള്‍ക്കൊണ്ടു അഭിനിയച്ചു തുടങ്ങി ..” നീന ഒരു ചെറു ചിരിയോട് കളിയാക്കി . ദിയക്ക് വല്ലാത്ത സങ്കടം തോന്നി . ഒരു കുറ്റബോധത്തോടെ മൊബൈല്‍ എടുത്തു ബാലുവിനെ ഡയല്‍ ചെയ്തു .
ഹലോ “ “ഹലോ ദിയ “ അവന്‍റെ ശബ്ത്ത്തില്‍ ഒരു ഇടര്‍ച്ച “എന്ത് പറ്റി..ബാലു
💬 Comments
View all comments