Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു . “അയ്യോ വേണ്ടായേ “ “ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ് .മറ്റത് അവളുടെ കസിന്‍ “ രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു . ദിയ ബാലുവിന്‍റെ മുഖത്ത് നോക്കി .പാവം വിളറി ഇരിക്കുന്നു .”സാരമില്ല “ അവള്‍ കണ്ണ് കൊണ്ട് കാണിച്ചു .
“ശരി ശരി ..കൂടതല്‍ വിശദികരണം ഒന്നും ഇല്ല ..ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ഇടപെടും “ വിക്രം പറഞ്ഞു നിര്‍ത്തി .
പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും പറഞ്ഞു ..”ഇനീ നിങ്ങള്‍ക്ക് ഒരു പ്രശ്നവും
“ ഡാ പാല്‍ കുപ്പി നീ പോക്കെ ഞങ്ങള്‍ ഇപ്പോള്‍ വരാം “ രാകേഷ് ബാലുവിനോട് പറഞ്ഞു
ദിയ ഒന്ന് മടിച്ചു നിന്ന് എങ്കിലും ബാലു ചെന്നിട്ട് വരാന്‍ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു . .
“ഡാ നീയും പൊക്കോ ..അല്ലേല്‍ പിള്ളേര് സംശയിക്കും “
രാകേഷ് അര്‍ത്ഥം വച്ച് നോക്കിയ ശേഷം ബാലുവിനോ കൂട്ടി അവിടെ നിന്ന് പോയ്യി .
ദിയ വിക്രത്തിന്‍റെ ഒപ്പം നടന്നു . വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അയാളെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്ന കണ്ടു .
വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു .അയാളുടെ കണ്ണുകള്‍ ശരീരത്തില്‍ ഒഴുകി നടക്കുന്നത് അവള്‍ ആശ്വസ്തയോടെ മനസ്സിലാക്കി .ദിയ അയാള്‍ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞു .നീരസം തോന്നിയെങ്കിലും അവള്‍ പുറത്തു കാനിക്കാത്രിക്കാന്‍ പ്രത്യകം ശ്രേധിച്ചു . “ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി .” “ഹേയ് അങ്ങനെ ഒന്നും ഇല്ലാ “ “ബാലു ദിയയുടെ ലൈനാണോ ? “അതെ “ അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു . “അല്ല രണ്ടു ആളും ചേര്‍ച്ച കുറവ് പോലെ . ബാലുവിന് ദിയയെക്കാള്‍ height കുറവ് ആണല്ലോ “ വിക്രം ചിരിച്ചു കൊണ്ട് ചോദിച്ചു “അതില്‍ എന്തിരിക്കുന്നു ,ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത് “
💬 Comments
View all comments