Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
അന്ന് വിക്രമിന്‍റെ അച്ഛന്‍ ചെറിയ റിയാല്‍ എസ്റ്റേറ്റ് പരുപാടികള്‍ ആയിരുന്നെവെങ്കില്‍ ഇന്ന് അയാള്‍ മുംബൈ പോലുള്ള സിറ്റിയിലെ പേര് അറിയാവുന്ന കോടീശ്വരന്‍ ആണ് .ആ ഒരു അഹങ്കാരം നന്നായി വിക്രമിനും ഉണ്ട് .ബോക്സിങ്ങും പെണ്ണും ആണ് അവന്‍റെ പ്രധാന ദൌര്‍ബല്യം.അവന് മോഹം തോന്നിയ ആണേലും എങ്ങനെയും വളച്ചു കയ്യില്‍ ആക്കുക എന്നത് ആണ് പ്രധാന വിനോദം .ദിയ ഇതൊക്കെ ഹോസ്ടലിലെ ഗോസ്സിപ്പ് കാരില്‍ നിന്ന് ആയി അറിഞ്ഞു .
അവള്‍ എങ്ങനെയും അയാളുടെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു . ഒരു ദിവസം നീന വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു . “ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ.രണ്ടാ വര്‍ഷത്തിലെ മിക്ക കൊള്ളാവുന്ന പെണ്ണുങ്ങളും എല്ലാം അയാള്‍ ഉപയോഗിചിട്ട് ഉണ്ട് “ നീന ആയിരുന്നു അവിടെ റൂമില്‍ ന്യൂസ് കൊണ്ട് വന്നത് .”അതിനെന്താ കുറച്ചു experienced ആയുള്ള ചെക്കന്‍ മാര്‍ ആണ് മെച്ചം എല്ലേടി ദിയാ “ മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു . “ഒന്ന് നിര്‍ത്തുന്നുണ്ടോ “ ദിയ കലി പൂണ്ട് എഴുനേറ്റു . ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു . “അയാള്‍ എന്റെ കാമുകന്‍ ഒന്നും അല്ലാ ..ബാലു ആണ് എന്‍റെ ലൈന്‍ .” നീന യും മെര്‍ലിനും മൂക്കത്തു വിരല്‍ വച്ച് ഇരുന്നു ,.”നമ്മുടെ ക്ലാസ്സിലെ നിന്റെ അനിയന്‍ ബാലു ആണോ നിന്റെ ലൈന്‍ “
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മെര്‍ലിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..” നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം . നിന്‍റെ ബാലുവിനേക്കാള്‍ എന്ത് കൊണ്ട് ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെ ആണ് ..ഞാന്‍ ആണേല്‍ ഇപ്പോളെ പുള്ളിടെ കൂടെ കൂടിയെനേം .ഒന്നുവില്ലേലും കോളജില്‍ ഒരു പൂവാലനും ശല്ല്യത്തിനു വരില്ല .കാശിനു കാശ് മസിലിനു മസ്സില്‍ ..“ ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു . “ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ “
💬 Comments
View all comments