Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ദിയ പറഞ്ഞു . “ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ..ഹോസ്റിലില്‍ ഞങ്ങള്‍ക്ക് ഉള്ള വില കളയണ്ടാ ..” . ഇടക്ക് ഒക്കെ വിക്രം കാണുമ്പോള്‍ ആര്‍ത്തി പിടിച്ച നോട്ടവും ആയി എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി വരും . ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു ഒഴിവാകും .അയ്യാളുടെ കൂടെ വാല് പോലെ രാകേഷും കാണും . രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നു .കൂടാതല്‍ അടുത്തപ്പോള്‍ രാകേഷ് ഒരു നല്ല സുഹൃത്ത് ആയി ദിയയ്ക്ക് തോന്നി.വൈകുന്നേരം ദിയയുടെ റൂംമേറ്റ്സ് ബാലു, രാകേഷ് ..എല്ലാവരു കൂടി ചായ കുടിക്കാന്‍ പോകും .താമസിയാതെ എല്ലാരും നല്ല കൂട്ട് ആയി .രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രതിന്റെ സഹായം തേടുകയും ചെയ്തു.അങ്ങനെ അവര്‍ അയാളോടെ നല്ല ഒരു പരിചയം ഉണ്ടാക്കി.ദിയ അവരെ തടഞ്ഞെങ്കിലും അവര്‍ക്ക് എന്ത് ആവിശ്യതിനും വിക്രത്തെ വിളിച്ചു. ഒരു ആറു മാസം കഴിഞ്ഞപ്പോള്‍ ദിയ പ്രേതീഷിച്ച ഒരു കാര്യം നടന്നു .വിക്രം ദിയയയെ പ്രൊപ്പോസ് ചെയ്തു .ആദ്യ സെമെസ്ടര്‍ എക്സാം കഴിഞു വരുക ആയിരുന്നു ദിയ. ലൈബറിയില്‍ ഇരുന്ന അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു.ദിയ ഒന്ന് പരുമി. ചെറിയ കുറച്ചു വര്ത്മാനങ്ങള്‍ക്ക് ശേഷം അയാള്‍ കാര്യത്തിലേക്ക് കടന്നു . “ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി .ബാലുവിനെക്കള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ചു ഞാന്‍ തന്നെ ആണ് “ വിക്രം ഒരു നാണവും കൂടാതെ പറഞ്ഞു .
ദിയക്ക് നല്ല ദേക്ഷ്യം തോന്നി എങ്കിലും പുറത്തു കാട്ടിയില്ല . “നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട് .ഇപ്പോള്‍ എനിക്ക് അത് ആണ് പ്രധാനം .“ ദിയ വേഗത്തില്‍ നടന്നു പോയ്യി .
പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു . “രാകേഷേ ദയവു ചെയ്തു കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ് “ “എന്ത് പറ്റി ? ദിയ ..ഇതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത്
💬 Comments
View all comments