Chapter Title : ലതികയുടെ കാമം [സ്പൾബർ]
ജോണിക്കുട്ടി അപ്പൻ്റെ കൂടെ അനാഥാലയത്തിൽ വെച്ചാണ് ലതികയെ ആദ്യമായി കാണുന്നത്. ഒരച്ചൻ നടത്തുന്ന ആ അനാഥാലയത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ എത്തിപ്പെട്ടതാണ് ലതിക .
അവറാച്ചൻ എല്ലാവർഷവും ഈ അനാഥാലയത്തിന് സംഭാവന നൽകാറുണ്ട്. അത് അച്ചന് കൊടുക്കാൻ വേണ്ടി വന്നതാണ് അവറാച്ചനും മകനും. അച്ചൻ്റെ മുറിയിൽ സംസാരിച്ചിരിക്കുമ്പോഴാണ് ലതിക മുറിയിലേക്ക് കയറി വന്നത്.
ഏകദേശം ഇരുപത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന അവളെക്കണ്ട് ജോണിയുടെ കണ്ണ് മഞ്ഞളിച്ച് പോയി! അവൻ്റെ മുൻപിൽ വന്ന് നിന്നത് ഒരു സൗന്ദര്യധാമമായിരുന്നു. ഇത്രയും സൗന്ദര്യവും, ശരീരവടിവുമുള്ള ഒരു പെണ്ണിനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ജോണിക്കുട്ടിക്ക് തോന്നി. അവളുടെ ശരീരം ഒന്നാകെ ഒന്ന് ഓടിച്ചു നോക്കി. ഒന്നും കൂട്ടാനോ, കുറക്കാനോ ഇല്ല. അവയവമുഴുപ്പെല്ലാം കിറുകൃത്യം.
അപ്പനും, അച്ചനും ഇരിക്കുന്നത് കൊണ്ട് ശരിക്കങ്ങോട്ട് നോക്കാനും വയ്യ. ഏതായാലും കിട്ടിയ സമയം കൊണ്ട് അവൻ അവളുടെ രൂപം മനസിൽ പതിപ്പിച്ചു. അവൾ അച്ചനോടെന്തോ ചോദിക്കാൻ വന്നതാണ്. അതെന്താണെന്ന് ജോണിക്കുട്ടി കേട്ടത് കൂടിയില്ല. കുറച്ച് കഴിഞ്ഞ് അവൾ പുറത്തേക്ക് പോയി. അവറാനും എഴുന്നേറ്റ് അച്ചനോട് യാത്ര പറഞ്ഞു.
ജോണി ഇപ്പഴും അതേ ഇരിപ്പ് തന്നെയാണ്. “അല്ല ജോണീ , നീ വരുന്നില്ലേ? ഇവിടെത്തന്നെ ഇരിക്കാനാണോ നിൻ്റെ പരിപാടി” അപ്പൻ്റെ ചോദ്യം കേട്ട് തെല്ലൊരു ജാള്യതയോടെ ജോണി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറത്തിറങ്ങി അവൻ ചുറ്റും നോക്കിയെങ്കിലും അവളെ മാത്രം കണ്ടില്ല. അവൻ അപ്പനോടെപ്പം കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി. വീട്ടിലെത്തിയതും ജോണി നേരെ മുറിയിലേക്ക് പോയി കട്ടിലിൽ കയറി കിടന്നു.
പിന്നെ കണ്ണടച്ച്
💬 Comments
View all comments