Chapter Title : ലതികയുടെ കാമം [സ്പൾബർ]
അവളുടെ സുന്ദരമായ രൂപം ഓർത്തെടുക്കാൻ ശ്രമിച്ചു. മാളിയേക്കൽ അവറാച്ചൻ്റെയും, അന്നമ്മയുടെയും ഒരേ ഒരു സന്തതിയാണ് ജോണിക്കുട്ടി. മുപ്പത് വർഷത്തോളം കുവൈത്തിലെ ഓയിൽ കമ്പനിയിൽ മുതിർന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്ത് കനത്ത സമ്പാദ്യവുമായാണ് അവറാച്ചൻ ജോലി നിർത്തി മടങ്ങിപ്പോന്നത്.
ടൗണിൽത്തന്നെ നാല് നിലകളുള്ള വിശാലമായ ഒരു ഷോപ്പിംഗ് കോംപ്ലക്സും, നാലഞ്ചേക്കർ റബ്ബർ തോട്ടവും, നഗരത്തിൻ്റെ തിരക്കിൽ നിന്നകന്ന് പുഴയുടെ തീരത്ത് മൂന്നേക്കർ സ്ഥലത്തിന് നടുവിൽ ഒരു ഇരുനില വീടും അവറാച്ചൻ സ്വന്തമാക്കി. അതിൻ്റെയെല്ലാം ഒരേ ഒരവകാശിയാണ് ജോണിക്കുട്ടി.
അവറാചനും, ഭാര്യ അന്നമ്മയും, ജോണിയും മാത്രമാണ് ആ വലിയ വീട്ടിൽ താമസിക്കുന്നത്. ഇരുപത്തെട്ട് വയസായ ജോണിക്ക് അപ്പനുമമ്മയും നല്ലൊരു പെണ്ണിനെ നോക്കുന്നുണ്ട്. പക്ഷേ ജോണിക്കുട്ടിയുടെ ജോലിയാണ് പ്രശ്നം.
ഡിഗ്രി വരെ തട്ടിമുട്ടി പഠിച്ച അവൻ ടൗണിലെ സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ ചെറിയൊരു മുറിയിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ്. അതൊരു ബിസിനസായല്ല, ഒരു നേരംപോക്കായാണ് അവൻ തുടങ്ങിയത്. പക്ഷേ സ്വന്തം ആവശ്യത്തിനുള്ളതൊക്കെ അവൻ ഉണ്ടാക്കുന്നുണ്ട്. അവൻ്റെ ഒരാവശ്യത്തിനും അപ്പനോട് ചോദിക്കാറില്ല. എപ്പോഴെങ്കിലും ചെറിയൊരു ടൂർ’ വല്ലപ്പോഴും കൂട്ടുകാരോടൊപ്പം കൂടി ചെറിയൊരു വെള്ളമടി .
അതൊക്കെയേ അവന് ചെലവുള്ളൂ. അവറാച്ചന് കടമുറിയിൽ നിന്നുള്ള വാടകയും , തോട്ടത്തിലെ വരുമാനവും ചേർത്ത് മാസം നല്ലൊരു തുക ബാക്കിയുണ്ട്. അവർ മൂന്ന് പേർക്ക് വളരെ കുറച്ച് പൈസയേ ആവശ്യമുള്ളൂ. ബാക്കിയെല്ലാം തൻ്റെ കാലശേഷം ജോണിക്ക് എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ബാങ്കിൽ നിക്ഷേപിക്കുകയാണ്.
ഇങ്ങിനെയൊക്കെയാണെങ്കിലും അവന് നല്ലൊരു കുടുംബത്തിൽ നിന്നും പെണ്ണ് ശരിയാവുന്നില്ല. കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ഇരിക്കുമ്പോഴാണ് അവൻ ലതികയെ കാണുന്നത്. അതോടെ
💬 Comments
View all comments