0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

ആവശ്യമാണ്. നമ്മൾ എല്ലാവരും കൂടി ഇങ്ങനെ ചുറ്റും നിന്ന് കരഞ്ഞാൽ അവന്റെ ബി.പി ഇനിയും കൂടാൻ സാധ്യതയുണ്ട്.

അതുകൊണ്ട് അവൻ കുറച്ചുനേരം സമാധാനമായിട്ട് കിടന്ന് വിശ്രമിച്ചോട്ടെ... നമുക്ക് പുറത്തേക്ക് നിൽക്കാം, വാ..."

'എന്റെ മോനേ... എന്തൊരു ആക്ടിങ് ആണ് ഈ പുണ്ടച്ചി എല്ലാവരും ഉള്ളപ്പോൾ കാണിച്ച് കൂട്ടുന്നത്! ഓസ്കാർ അവാർഡ് കമ്മിറ്റിക്കാർ വല്ലതും ഇത് കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ അവാർഡ് ഇവളുടെ കയ്യിൽ കൊടുത്തിട്ട് പോയേനെ!

രാത്രി എന്റെ കഴുത്തിൽ കടിച്ച് ചോര കുടിക്കാൻ നടക്കുന്ന രക്തരക്ഷസ്സാണ് ഇപ്പോൾ എന്റെ ബി.പി കൂടുന്നതിനെപ്പറ്റി ക്ലാസ്സെടുക്കുന്നത്!

നിന്റെ ഈ കള്ളക്കളികളും തട്ടിപ്പുമൊക്കെ ഒരു നാൾ ഈ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് തന്നെ പിടിക്കപ്പെടും മോളേ... അന്ന് ഈ അഭിമന്യു ആയിരിക്കും നിന്നെ ചവിട്ടി പുറത്താക്കുന്നത്! നോക്കിക്കോ!' 😼

ഞാൻ മനസ്സിലിരുന്ന് അവളെ പച്ചയ്ക്ക് തെറിവിളിച്ചുകൊണ്ട് കിടക്കുമ്പോൾ, അവളുടെ വാക്ക് കേട്ട് അവരെല്ലാവരും എന്റെ തലയിൽ ഒരിക്കൽക്കൂടി തലോടിയിട്ട് ഓരോരുത്തരായി വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.

എല്ലാവരും പുറത്തേക്കിറങ്ങി വാതിൽ അടഞ്ഞു എന്ന് ഉറപ്പാക്കിയതും, അനു പതുക്കെ തിരിഞ്ഞു. അതുവരെ മുഖത്തുണ്ടായിരുന്ന ആ പാവം മരുമകളുടെ ഭാവമൊക്കെ മാറി, ആ പഴയ കുസൃതിയും അധികാരവും ആ കണ്ണുകളിൽ തിളങ്ങി.

അവൾ നടന്ന് എന്റെ കട്ടിലിന്റെ തൊട്ടരികിലേക്ക് വന്നു.

ശേഷം എന്നിലേക്ക് പതുക്കെ കുനിഞ്ഞു.

അവളുടെ തണുത്ത വിരലുകൾ എന്റെ കവിളിലൂടെ വളരെ മൃദുവായി തലോടാൻ തുടങ്ങി.

"എന്നാൽ പിന്നെ കാണാം ട്ടോ അഭീ..."

അവൾ വളരെ പതിഞ്ഞ ശബ്ദത്തിൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

അവൾ അങ്ങനെ എന്റെ മുഖത്തേക്ക് കുനിഞ്ഞു

💬 Comments

View all comments