Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
നിന്നെ ഈ ആശുപത്രിയിൽ എത്തിച്ചു.
അനു മോൾ ഇല്ലായിരുന്നെങ്കിൽ എന്റെ കുട്ടീടെ അവസ്ഥ ഇന്ന് എന്താകുമായിരുന്നു ഭഗവാനേ..."
അമ്മ അത് പറഞ്ഞതും എന്റെ തലച്ചോറിലെ സ്പാർക്ക് പെട്ടെന്നൊന്ന് തെളിഞ്ഞു. അമ്മയുടെ പിന്നിലായി, കൈകൾ മാറിൽ പിണച്ചുകെട്ടി, ഒരു മാലാഖയെപ്പോലെ നിൽക്കുന്ന എന്റെ പ്രിയതമയിലേക്ക് ഞാൻ കണ്ണുകൾ ചെറുതാക്കി ഒന്ന് സൂക്ഷിച്ചു നോക്കി.
ഇത്രയും കാലം രാത്രികാലങ്ങളിൽ എന്റെ കഴുത്തിൽ കടിച്ച് ചോര കുടിച്ചുകൊണ്ടിരുന്ന ആ ഭീകരജീവി, ഇപ്പോൾ ദാ എല്ലാവരുടെയും മുന്നിൽ എന്റെ ജീവൻ രക്ഷിച്ച പുണ്യാളത്തി ആയിട്ട് നിൽക്കുന്നു!
ഞാൻ അവളെത്തന്നെ തുറിച്ചുനോക്കിയപ്പോൾ, ആരും കാണാതെ അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വിരിയുന്നുണ്ടോ? ഉണ്ട്! വളരെ ചെറുതായിട്ട്, എന്നെ കളിയാക്കുന്നതുപോലെ അവളുടെ ചുണ്ടൊന്ന് കോടിയിട്ടുണ്ട്!
ആ കണ്ണുകളിലാണെങ്കിൽ 'മോനേ അഭീ, നീ എന്റെ കയ്യിൽ തന്നെയാടാ' എന്നൊരു ഭാവവും!
എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു.
'ഇല്ല... എനിക്ക് പ്രഷറും തേങ്ങയുമൊന്നുമല്ല! എന്റെ മൂക്കിലെ ഞരമ്പും പൊട്ടിയിട്ടില്ല! ഇന്നലെ രാത്രി നടന്നതൊന്നും എന്റെ സ്വപ്നവുമല്ല! ഇവൾ എന്തോ വലിയ ഉടായിപ്പ് കാണിച്ച് എല്ലാവരെയും പറ്റിച്ചിരിക്കുകയാണ്!
എന്തോ വലിയൊരു പന്തികേട് ഇവിടെ മണക്കുന്നുണ്ടല്ലോ എന്റെ കൃഷ്ണ...'
അമ്മയുടെ കരച്ചിലിനിടയിൽ പെട്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ വിയർത്തൊലിച്ച് കിടക്കുമ്പോഴാണ്, രക്ഷകയെപ്പോലെ അനു മുന്നോട്ട് വന്നത്.
അവൾ അമ്മയുടെ തോളിൽ വളരെ സ്നേഹത്തോടെ ഒന്ന് തട്ടി. ശേഷം ഈ ലോകത്തിലെ ഏറ്റവും നല്ല മരുമകളെപ്പോലെ, ശബ്ദത്തിൽ പരമാവധി സങ്കടവും കരുതലുമൊക്കെ കലർത്തിക്കൊണ്ട് പറഞ്ഞു
"അമ്മേ... വിഷമിക്കാതെ. അഭിയ്ക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല, അപകടനിലയൊക്കെ തരണം ചെയ്തു കഴിഞ്ഞു. പക്ഷേ അവനിപ്പോൾ നല്ല വിശ്രമം
💬 Comments
View all comments