Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
കുത്തിവെച്ച് ട്യൂബുകൾ ഘടിപ്പിച്ചിരിക്കുന്നു.
ഒരു സ്റ്റാൻഡിൽ തൂങ്ങിക്കിടക്കുന്ന കവറിൽ നിന്ന് കടുംചുവപ്പ് നിറത്തിലുള്ള ചോര തുള്ളിതുള്ളിയായി എന്റെ ഞരമ്പിലേക്ക് കയറുന്നുണ്ട്! സൈഡിലെ മോണിറ്ററിലാണെങ്കിൽ 'ബീപ്പ്... ബീപ്പ്...' എന്ന് സൗണ്ടോടെ പച്ച വരകൾ ഓടിക്കൊണ്ടിരിക്കുന്നു.
ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തന്നെ എന്നോട് വല്ലാത്തൊരു സഹതാപം തോന്നിപ്പോയി. 'എന്റെ ദൈവമേ... അപ്പോൾ എനിക്ക് ശരിക്കും അത്രയ്ക്ക് വയ്യേ? ഞാൻ മാരകമായ ഏതോ രോഗിയാണോ?
ഇതൊക്കെ എപ്പോ നടന്നു? ഇന്നലെ രാത്രി വരെ ഒരു കുഴപ്പവുമില്ലാതെ നടന്ന എന്റെ മൂക്കിലെ ഞരമ്പ് എപ്പോഴാ പൊട്ടിയത്?'
ഞാൻ എന്റെ മൂക്കിലേക്ക് ഒന്ന് തൊട്ടുനോക്കി. ഒരു വേദനയുമില്ല, നല്ല ക്ലീൻ ആയിരിക്കുന്നു! പക്ഷേ ഇന്നലെ രാത്രി എന്തോ വലിയൊരു കലാപരിപാടി നടന്നതായിട്ട് എന്റെ മനസ്സിൽ ചെറിയൊരു പുകമഞ്ഞുപോലെ ഓർമ്മയുണ്ട്.
പേഴ്സിൽ നിന്നെടുത്ത ആ ഉണക്കയില... പിന്നെ തറയിൽ ചോര... ഷേവിങ് ബ്ലേഡ്...
ഞാൻ വേഗം എന്റെ ഇടത് കൈത്തണ്ടയിലേക്ക് നോക്കി. അവിടെ ബ്ലേഡ് വെച്ച് വരച്ചതിന്റെ ഒരു ചെറിയ പാടുപോലുമില്ല! നല്ല മിനുസമുള്ള തൊലി!
അപ്പോൾ ഞാൻ കണ്ടതൊക്കെ സ്വപ്നമായിരുന്നോ? എന്റെ മൂക്കിൽക്കൂടി ശരിക്കും ചോര പോയതാണോ? എന്റെ കിളി പൂർണ്ണമായും പറന്നുപോയി!
ഞാൻ ഇങ്ങനെ കിളിപോയി ഇരിക്കുമ്പോഴാണ് അമ്മ വീണ്ടും കരച്ചിലിനിടയിലൂടെ അടുത്ത ഡയലോഗ് കാച്ചിയത്
"എല്ലാം നമ്മുടെ അനു മോളുടെ പുണ്യമാടാ! രാത്രി നീ ചോര വാർന്ന് ബോധംകെട്ടു കിടന്നപ്പോൾ മോൾ അടുത്തുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് നിന്റെ ജീവൻ തിരിച്ചു കിട്ടിയത്.
ഒരു ഡോക്ടറായതുകൊണ്ട് മോൾ അപ്പോൾ തന്നെ നിന്റെ മൂക്കിലെ ബ്ലീഡിങ് ഒക്കെ നിർത്തി, ഫസ്റ്റ് എയ്ഡ് തന്ന്, ഒറ്റയ്ക്ക് വണ്ടിയോടിച്ച്
💬 Comments
View all comments