0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

അമ്മയുണ്ട്, അച്ഛനുണ്ട്, ചേച്ചിയും,ഏട്ടനും,ഏട്ടത്തിയും... എല്ലാവരും കൂടി എന്റെ മുഖത്തേക്ക് നോക്കി തേങ്ങിത്തേങ്ങി കരയുകയാണ്!

ഇവരൊക്കെ എന്തിനാ ഇങ്ങനെ കൂട്ടത്തോടെ നിന്ന് മോങ്ങുന്നത്?'

അപ്പോഴാണ് അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണും മൂക്കുമൊക്കെ അമർത്തി തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി നിന്നത്. ശേഷം ശബ്ദമൊക്കെ ഇടറി, വലിയൊരു സീരിയൽ നടിയെപ്പോലെ നല്ല ഈണത്തിൽ എന്നെ വിളിച്ചു

"അഭീഈഈ..."

ഇതെന്തിനാ ഈ തള്ള എന്നെ ഇങ്ങനെ വിളിക്കുന്നത്. കാര്യം എന്താണെന്ന് ഒരു പിടിയുമില്ലെങ്കിലും, ആ സിറ്റുവേഷന്റെ ഗൗരവം കളയാതിരിക്കാൻ ഞാനും അമ്മ വിളിച്ച അതേ ഈണത്തിൽ, അതേ ടോണിൽ തിരിച്ചു ചോദിച്ചു

"എന്താ അമ്മേഏഏ..."

അത് കേട്ടതും അമ്മയുടെ കരച്ചിലിന്റെ സ്പീഡ് കൂടി. അമ്മ എന്റെ തലയിലൂടെ കൈ ഓടിച്ചുകൊണ്ട് വിതുമ്പിപ്പറയാൻ തുടങ്ങി

"എന്തൊരു കഷ്ടമാണെടാ മോനേ നിനക്ക് വന്നത്! നിനക്ക് ഇത്രയും ഭയങ്കരമായ പ്രഷർ ഉണ്ടായിരുന്നോ എന്റെ കുട്ടിക്ക്? രാത്രി ഉറക്കത്തിൽ പെട്ടെന്ന് പ്രഷർ കൂടി നിന്റെ മൂക്കിലെയും തൊണ്ടയിലെയും ഞരമ്പ് പൊട്ടി ചോര ഒഴുകി എന്ന് കേട്ടപ്പോൾ എന്റെ നെഞ്ചു തകർന്നുപോയി!

വായിലൂടെയും മൂക്കിലൂടെയും ശരീരത്തിലെ പകുതി ചോരയും വാർന്നുപോയില്ലേ എന്റെ മോന്റെ... കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ തലച്ചോറിലെ ഞരമ്പ് വരെ പൊട്ടിപ്പോയേനെ എന്നാ അനു പറഞ്ഞത്!

ഇത്രയും വലിയൊരു അപകടം വന്നിട്ട് നീയെങ്ങനെ സഹിച്ചെടാ മോനേ..."

അമ്മയുടെ ആ വിവരണം കേട്ടതും, കിടന്നിരുന്ന ഞാൻ കറന്റ് അടിച്ചതുപോലെ ഞെട്ടിപ്പിടഞ്ഞ് എഴുന്നേൽക്കാൻ ആഞ്ഞു!

"പ്രഷറോ?! മൂക്കിലെ ഞരമ്പ് പൊട്ടിയെന്നോ?!"

ഞാൻ അന്തംവിട്ട് ചുറ്റും നോക്കി. സംഗതി സത്യമാണ്! വലിയൊരു വി.ഐ.പി ഐ.സി.യു റൂമാണ്. എന്റെ രണ്ടു കയ്യിലും വലിയ സൂചികൾ

💬 Comments

View all comments