Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
നിന്നെ തേടി വന്നാലും വിട്ടുകൊടുക്കില്ല ഞാൻ!"
ആ വാക്കുകളിൽ അവളുടെ ഉള്ളിലെ അമാനുഷികമായ പ്രണയത്തിന്റെ ആഴവും ഭീകരതയും നിറഞ്ഞുനിന്നിരുന്നു. അവൾ പതുക്കെ എഴുന്നേറ്റ് കുനിഞ്ഞ്, ബോധരഹിതനായി കിടക്കുന്ന അവന്റെ കാതിൽ വളരെ ആർദ്രമായി മന്ത്രിച്ചു:
"ഐ ലവ് യു അഭീ..."
അവന്റെ തണുത്ത നെറ്റിയിലേക്ക് അവൾ തന്റെ ചുണ്ടുകൾ അമർത്തി, പ്രണയത്തോടെയും വാശിയോടെയും ദീർഘമായി ചുംബിച്ചു.
കഴിഞ്ഞ മണിക്കൂറുകളിലെ ശാരീരികവും മാനസികവുമായ തളർച്ച അപ്പോഴേക്കും അവളെ പൂർണ്ണമായും കീഴടക്കിയിരുന്നു. അവൾ പതിയെ ആ കസേരയിലേക്ക് തന്നെ തിരികെ ഇരുന്നു.
അഭിയുടെ കൈപ്പത്തി തന്റെ കൈകൾക്കുള്ളിൽ ഭദ്രമായി ഒതുക്കിപ്പിടിച്ചുകൊണ്ട്, അവന്റെ കിടക്കയുടെ ഒരരികിലേക്ക് തലചായ്ച്ച് അവൾ കണ്ണുകളടച്ചു. പുറത്ത് തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കിടയിലും, തന്റെ പ്രിയതമന്റെ നെഞ്ചിടിപ്പിന്റെ താളം കേട്ടുകൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.
____________________________________________
ആരോ എന്റെ തോളിൽ തട്ടി പതുക്കെ വിളിക്കുന്നതുപോലെ തോന്നിയാണ് ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചത്. പക്ഷേ, കൺപോളകൾക്ക് മുകളിൽ ആരോ പത്തുകിലോയുടെ ചാക്ക് എടുത്തു വെച്ചതുപോലെയുള്ള ഭാരം!
കഷ്ടപ്പെട്ട് കണ്ണുകൾ വലിച്ച് തുറന്നപ്പോൾ ആദ്യം കണ്ടത് പുകമഞ്ഞ് മൂടിയതുപോലെയുള്ള കുറെ രൂപങ്ങളാണ്.
തലയ്ക്കകത്ത് വല്ലാത്തൊരു ശൂന്യതയാണ്.
ഇന്നലെ രാത്രി കുറെയധികം കള്ളുകുടിച്ച് കിടന്നിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ, താൻ ആരാണെന്നും എവിടെയാണെന്നും പോലും അറിയാത്ത ഒരു അവസ്ഥയില്ലേ? ആ ഒരു ഹൈ-ലെവൽ ഹാങ്ങോവറിലാണ് ഞാൻ!
രണ്ടുമൂന്ന് തവണ കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ കാഴ്ച പതുക്കെ ക്ലിയർ ആയി വന്നു. മൂക്കിലേക്ക് അടിച്ചുകയറിയത് ആ പഴയ ഡെറ്റോളിന്റെയും ഫിനോയിലിന്റെയും മണമാണ്.
നോക്കുമ്പോൾ എന്റെ കട്ടിലിന് ചുറ്റും കുടുംബസമേതം എല്ലാവരും നിരന്നു നിൽപ്പുണ്ട്!
💬 Comments
View all comments