0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

മൃദുവായി തലോടി. ഒരു തുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിലേക്ക് ഇറ്റുവീണു.

"പക്ഷേ ഇതൊന്നും നിന്നോട് നേരിട്ട് വന്നു പറയാൻ എനിക്ക് പറ്റില്ലല്ലോ... എന്റെ തണുത്തുറഞ്ഞ ഹൃദയത്തിന് പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത്.

നിന്നെ എപ്പോഴും എന്റെ വരുതിയിൽ നിർത്താൻ ഞാൻ ശ്രമിച്ചതും, നിന്നെ ഭയപ്പെടുത്തി കൺട്രോൾ ചെയ്തതും, നിന്നോട് അധികാരത്തോടെ ആജ്ഞാപിച്ചതുമെല്ലാം നീ എന്നിൽ നിന്നും അകന്നുപോകുമോ എന്ന എന്റെ ഭയം കൊണ്ടായിരുന്നു.

പക്ഷേ... എന്റെ ആ സ്വാർത്ഥത നിന്നെ ഇത്രയധികം കഷ്ടപ്പെടുത്തിയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലെടാ... എന്റെ പ്രണയം നിനക്കൊരു ശ്വാസംമുട്ടലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞില്ല."

അവൾ കസേരയിൽ നിന്നും അല്പം കൂടി മുന്നോട്ടാഞ്ഞ് അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.

"ഇത്രയും കാലം മറ്റൊരാളോടും തോന്നാത്ത വികാരങ്ങളാണ് എനിക്ക് നിന്നോട് മാത്രം തോന്നിയത്. എനിക്ക് ജീവിക്കാൻ ഇനി നീ വേണം അഭീ... എന്റെ കൂടെ നീ എന്നും കാണില്ലേ?"

നിമിഷനേരം കൊണ്ട് അവളുടെ ശബ്ദത്തിലെ ആ വിതുമ്പൽ മാറി, പകരം ഭ്രാന്തമായ ഒരുതരം വാശിയും ഉടമസ്ഥാവകാശവും ആ കണ്ണുകളിൽ നിറഞ്ഞു. അവന്റെ കൈകളിലെ അവളുടെ പിടുത്തം ഒന്നുകൂടി മുറുകി.

"ഇനിയിപ്പോ നീ എന്റെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞാലും... നിന്റെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും ശരി, ഞാൻ നിന്നെ എന്റെ അരികിൽ നിന്നും മാറ്റില്ല!

കാരണം നീ എന്റേത് മാത്രമാണ്. എന്റെ ഈ സ്വാർത്ഥതയ്ക്ക് വേണ്ടി, നിന്നെ എന്റെ കൂടെ നിർത്താൻ വേണ്ടി ഞാൻ ഏതറ്റം വരെയും പോകും.

ഈ ലോകം മുഴുവൻ എതിർത്താലും, ഇനി ആരൊക്കെ

💬 Comments

View all comments