0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

"ആരാടി നീ? എന്തിനാ ഇങ്ങോട്ട് വന്നത്... അവനെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നു?"

അനു പല്ലിറുമ്മിക്കൊണ്ട് അവൾക്ക് നേരെ ചീറ്റി.

എന്നാൽ ആ ചോദ്യത്തിന് അവൾ മറുപടിയൊന്നും കൊടുത്തില്ല. പകരം, അഭിയുടെ ചോര പുരണ്ട ചുണ്ടുകൾ അവൾ നാവുകൊണ്ട് ആർത്തിയോടെ നുണഞ്ഞു.

ആ കടുംചുവപ്പ് കണ്ണുകളിൽ വല്ലാത്തൊരു ലഹരി തിളങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അനുവിന് അറപ്പുളവാക്കിയ, തൊണ്ടയിലൂടെ ഇറക്കാൻ പോലും കഴിയാതിരുന്ന അഭിയുടെ അതേ ചോരയാണ് ഇവൾ ഇത്രയും കൊതിയോടെ ആസ്വദിച്ചിരിക്കുന്നത് എന്നത് അനുവിനെ വല്ലാതെ അമ്പരപ്പിച്ചു.

ഒരുപക്ഷേ താൻ രുചിച്ച അഭിയുടെ യഥാർത്ഥ ചോരയുടെ രുചി അവൾ അറിഞ്ഞിരുന്നെങ്കിലോ...?

അവൾ അനുവിന്റെ മുഖത്തേക്ക് ഒന്നുകൂടി കുനിഞ്ഞു. ശേഷം, അനു ഇതിനുമുൻപ് ഒരിക്കൽപ്പോലും കേട്ടിട്ടില്ലാത്ത ഏതോ ഒരു വിചിത്രമായ ഭാഷയിൽ, പരുക്കൻ ശബ്ദത്തിൽ അവൾ പതിയെ മൊഴിഞ്ഞു:

"ക്രെവ്'നാ... ഷിൽ മോർത്താ ഷവാനി!" (ഈ ചോര... ഇതിന് ദിവ്യാമൃതത്തിന്റെ രുചിയാണ്!)

ആ വാക്കുകൾക്ക് എന്താണ് അർത്ഥമെന്ന് അനുവിന് ഒട്ടും മനസ്സിലായില്ല. അങ്ങനെയൊരു ഭാഷയുള്ളതായിപ്പോലും അവൾക്ക് അറിവുണ്ടായിരുന്നില്ല. അവൾ ആരാണെന്നോ, എവിടെനിന്ന് വന്നെന്നോ, എന്തിനുവേണ്ടി അഭിയെ ആക്രമിച്ചെന്നോ ഉള്ളതൊന്നും അനുവിന് പിടികിട്ടിയില്ല.

പക്ഷേ, ആ അപരിചിതയുടെ സ്വരത്തിലെ വന്യമായ ആഹ്ലാദവും, അഭിയുടെ ചോര നുണയുമ്പോഴുള്ള ആ ഭാവവും കണ്ടപ്പോൾ ഒരുകാര്യം മാത്രം അനുവിന്റെ ഉള്ളിൽ ഭയത്തോടെ നിറഞ്ഞു അവന്റെ ചോരയുടെ ഈ രുചിപോലും ഇവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു! ലക്ഷ്യം

എന്തുതന്നെയായാലും അവൾ വീണ്ടും തങ്ങളെ തേടി വരും!

അനുവിന് എന്തെങ്കിലും പ്രതികരിക്കാൻ സമയം കൊടുക്കുന്നതിന് മുൻപ് തന്നെ, അവൾ അനുവിന്റെ നെഞ്ചിലെ പിടുത്തം വിട്ട് വായുവിലേക്ക്

💬 Comments

View all comments