Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
തീപ്പൊരി ചിതറിയതും, അതുവരെ എന്റെ ചുറ്റും നിന്ന് കലപില കൂട്ടിയിരുന്ന ആ മൂന്ന് നഴ്സുമാരുടെയും ചിരി സ്വിച്ചിട്ടതുപോലെ നിന്നു.
പ്രേതത്തെ കണ്ടതുപോലെ വിറച്ചുകൊണ്ട് അവർ മൂന്നുപേരും ഒരക്ഷരം പോലും മിണ്ടാതെ, എന്നെ ആ പുലിമടയിൽ തനിച്ചാക്കിയിട്ട് ജീവനുംകൊണ്ട് വാതിൽ വഴി പുറത്തേ വെളിച്ചത്തിലേക്ക് പോയ് മറഞ്ഞു...
അനുവിന്റെ മുഖത്തെ ആ ഭീകരാവസ്ഥ കണ്ടിട്ടാവണം, അവളുടെ കൂടെ വന്ന ആ പാവം ഡോക്ടറും 'ഞാൻ ഇപ്പോൾ വരാം മാഡം' എന്നും പറഞ്ഞ് നഴ്സുമാരുടെ പിന്നാലെ തന്നെ സ്ഥലം കാലിയാക്കി. ഒ
റ്റ സെക്കൻഡ് കൊണ്ട് റൂം കാലി!
ഇവൾക്കെന്താ വല്ല വയ്യേ ? തിന്നാനും തരില്ല, എന്നെ തീറ്റിപ്പിക്കുകയുമില്ല... വല്ലാത്തൊരു ജന്മം തന്നെ! എന്റെ വായിൽ ഇരുന്ന നല്ല മൂന്ന് ലഡ്ഡുവാണ് ഈ ദുഷ്ട ഒറ്റ നോട്ടം കൊണ്ട് തട്ടിത്തെറിപ്പിച്ചത്!'
വാതിൽ അടച്ച് അവൾ എനിക്ക് നേരെ തിരിഞ്ഞതും, ഞാൻ വേഗം അരികിൽ കിടന്ന പുതപ്പെടുത്ത് തലവഴി മൂടി എന്നെ മൊത്തത്തിൽ മറച്ചു.
നിങ്ങൾ കരുതും ഞാൻ അവളെ പേടിച്ചിട്ടാണെന്ന്... ഏയ്, പേടിച്ചിട്ടൊന്നുമല്ല! എനിക്ക് അവളോട് സംസാരിക്കാൻ താല്പര്യമില്ലാഞ്ഞിട്ടാണ്! അല്ലെങ്കിലും ഞാൻ ഈ മനുഷ്യന്മാരോട് മാത്രമേ സംസാരിക്കാറുള്ളൂ...
ചോര കുടിക്കുന്ന ഇത്തരം രക്തരക്ഷസ്സുകളോട് സംസാരിക്കാൻ എനിക്ക് പണ്ടേ താല്പര്യമില്ല. ഏത്... 😌
എന്റെ ആ പുതപ്പുമൂടൽ കണ്ട് അവൾ നടന്ന് കട്ടിലിനരികിലേക്ക് വന്നു. ശേഷം ഒരൊറ്റ വലിക്ക് എന്റെ പുതപ്പ് വലിച്ചുമാറ്റി!
"വാട്ട് ദി ഹെൽ ഈസ് റോങ് വിത്ത് യൂ അഭീ?! അല്പമെങ്കിലും നാണമുണ്ടോ നിനക്ക്? വയ്യാതെ കിടക്കുമ്പോഴും ആ കണ്ട പെണ്ണുങ്ങളെയൊക്കെ നോക്കി വെള്ളമിറക്കി ഇരിക്കാൻ?
💬 Comments
View all comments