0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

ഇരിക്കുകയായിരുന്നു...

അവളുടെ സൗന്ദര്യം മനുഷ്യന്റെ സങ്കല്പങ്ങൾക്കപ്പുറമുള്ള ഒന്നായിരുന്നു.

ഭയാനകവും എന്നാൽ ആരെയും മയക്കുന്നതുമായ അമാനുഷിക സൗന്ദര്യം! മഞ്ഞിൽ കൊത്തിയെടുത്ത പ്രതിമ പോലെ വിളറി വെളുത്ത, എന്നാൽ വജ്രം പോലെ മിനുസമുള്ള ചർമ്മം.

ജീവന്റെ തുടിപ്പില്ലാത്ത ആ തണുത്ത തൊലിപ്പുറത്തിന് താഴെ നീല ഞരമ്പുകൾ നേർത്ത വരകൾ പോലെ തെളിഞ്ഞുകാണാം.

അരക്കെട്ടോളം നീണ്ടുകിടക്കുന്ന കറുത്ത കാർകൂന്തൽ അവളുടെ നഗ്നമായ വെളുത്ത തോളുകളിലൂടെ കറുത്ത പട്ടുപോലെ ഒഴുകിയിറങ്ങിക്കിടക്കുന്നു.

അവളുടെ മുഖത്തിന് മൂർച്ചയുള്ള അഴകായിരുന്നു. വില്ലുപോലെ വളഞ്ഞ പുരികങ്ങൾക്ക് താഴെ, അഗാധമായ ഇരുട്ട് ഒളിപ്പിച്ച കടുംചുവപ്പ് കണ്ണുകൾ! ആ കണ്ണുകളിലേക്ക് നോക്കുന്ന ആരുടെയും ആത്മാവ് പോലും മരവിച്ചുപോകും.

ചെമ്പരത്തിപ്പൂവിതൾ പോലെ തുടുത്ത, രക്തം പുരണ്ടതുപോലെ തോന്നിപ്പിക്കുന്ന അവളുടെ ചുണ്ടുകളുടെ കോണിൽ എപ്പോഴും പരിഹാസത്തിന്റെയും ക്രൂരതയുടെയും ഒരു നേർത്ത പുഞ്ചിരി തങ്ങിനിന്നിരുന്നു.

സിംഹാസനത്തിന്റെ കൈപ്പിടിയിൽ അമർന്നിരുന്ന അവളുടെ നീണ്ട മെലിഞ്ഞ വിരലുകളുടെ അറ്റത്ത്, കത്തിമുന പോലെ കൂർത്ത കറുത്ത നഖങ്ങൾ തിളങ്ങി.

അവളുടെ വലതുകയ്യിലെ നീണ്ട വിരലുകൾക്കിടയിൽ മനോഹരമായ ഒരു ക്രിസ്റ്റൽ ഗ്ലാസ് ഉണ്ടായിരുന്നു. ആ ഗ്ലാസിനുള്ളിൽ, അല്പം മുൻപ് ജീവനോടെ പിഴിഞ്ഞെടുത്ത കടുംചുവപ്പ് നിറത്തിലുള്ള ചൂടുള്ള രക്തം സാവധാനം കറങ്ങിക്കൊണ്ടിരുന്നു.

ഗ്ലാസിന്റെ വക്കിലൂടെ ഉയരുന്ന രക്തത്തിന്റെ നേർത്ത ഗന്ധം അവൾ ആസ്വദിച്ച് ശ്വസിച്ചു.

ആ സിംഹാസനത്തിന് താഴെ, തണുത്ത മാർബിൾ തറയിൽ ഒരു കാൽമുട്ട് കുത്തി, ശിരസ്സ് പൂർണ്ണമായും കുനിച്ച് നിൽക്കുകയായിരുന്നു അയാൾ

മനുഷ്യരുടെ ഇടയിൽ കോടീശ്വരന്മാരായി ജീവിക്കുന്ന, പകുതി മനുഷ്യരക്തം കലർന്ന 'ദി നോബിൾസ്' വിഭാഗത്തിൽപ്പെട്ട പ്രഭു!

സാധാരണ മനുഷ്യരെയോ ലെവൽ 3 റോഗ്സിനെയോ വിറപ്പിക്കാൻ കരുത്തുള്ളവനാണെങ്കിലും, സിംഹാസനത്തിലിരിക്കുന്ന റോയൽ

💬 Comments

View all comments