0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

ഞരമ്പുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന രക്തം പെട്ടെന്ന് തിളച്ചുമറിയുന്നതുപോലെയും, സൂചികൾ പോലെ കൂർത്ത എന്തോ ഒന്ന് സിരകളെ ഉള്ളിൽ നിന്ന് കീറിമുറിക്കുന്നതുപോലെയും അയാൾക്ക് തോന്നി.

സിംഹാസനത്തിലിരിക്കുന്ന അവൾ, തന്റെ അമാനുഷിക ശക്തികൊണ്ട് അയാളുടെ ശരീരത്തിലെ രക്തയോട്ടത്തെ പൂർണ്ണമായും നിയന്ത്രിക്കുകയായിരുന്നു!

അയാൾ സ്വന്തം കഴുത്തിൽ ഇരുകൈകളും അമർത്തിപ്പിടിച്ച് തറയിൽ കിടന്നുരുണ്ടു. ശ്വാസം കിട്ടാതെ അയാളുടെ വായ തുറന്നുപോയി. മൂക്കിലൂടെയും കണ്ണുകളിലൂടെയും വായിലൂടെയും കറുത്ത രക്തം പുറത്തേക്ക് ചീറ്റി!

ശരീരത്തിലെ ഓരോ കോശവും പൊട്ടിത്തെറിക്കാൻ പോകുന്നതുപോലെയുള്ള കൊടുംവേദനയിൽ അയാൾ തറയിൽ കിടന്ന് പിടഞ്ഞു.

എന്നാൽ സിംഹാസനത്തിലിരുന്നവൾ, തന്റെ കയ്യിലെ ഗ്ലാസിൽ നിന്നൊരു കവിൾ രക്തം നുണഞ്ഞുകൊണ്ട്, വല്ലാത്തൊരു ക്രൂരമായ കൗതുകത്തോടെയും പുഞ്ചിരിയോടെയും അയാളുടെ ആ മരണവെപ്രാളം നോക്കി ആസ്വദിക്കുകയായിരുന്നു!

ഒടുവിൽ, അയാളുടെ ഹൃദയം നിലച്ച് അയാൾ മരണത്തിലേക്ക് വഴുതിവീഴാൻ ഒരു നിമിഷം മാത്രം ബാക്കിനിൽക്കെ, അവൾ തന്റെ വിരൽ പതിയെ താഴ്ത്തി.

തറയിലേക്ക് മുഖമടിച്ച് വീണ അയാൾ അണച്ചുകൊണ്ട് ചുമച്ചു. തറയിൽ തളംകെട്ടിയ സ്വന്തം ചോരയിൽ കിടന്ന് അയാൾ വിറയ്ക്കുമ്പോൾ, അവളുടെ തണുത്ത ശബ്ദം വീണ്ടും ഉയർന്നു

"അനു ചൈതന്യ... അവൾ വെറുമൊരു സാധാരണ വാമ്പയർ അല്ല! അവളൊരു ഹാഫ്-വാമ്പയർ ആണെങ്കിലും, അവളുടെ സിരകളിൽ ഓടുന്നത് നമ്മുടെ കുലത്തിലെ തന്നെ ഏറ്റവും ഭയാനകമായ ശക്തിയായിരുന്നവളിൽ ഒരാളായിരുന്ന സാക്ഷാൽ 'നെഫെറാത'യുടെ (Nepherrata) രക്തമാണ്!

നെഫെറാത തന്റെ മകൾക്ക് നൽകിയ യഥാർത്ഥ പേര് 'ലിലീത്ത്' (Lilith) എന്നായിരുന്നു! ആ അമ്മയുടെ രക്തമാണ് അനുവിലൂടെ ജീവിക്കുന്നത്."

തറയിൽ കിടന്നിരുന്ന നോബിൾ വാമ്പയർ ആ പേര് കേട്ടതും ഭയത്തോടെ ഒന്ന് ഞെട്ടി. 'നെഫെറാത' വാമ്പയർ സാമ്രാജ്യങ്ങളെ പോലും വിറപ്പിച്ചിരുന്നവൾ!

💬 Comments

View all comments